പീരുമേട്: താലൂക്കില്‍ വിവിധ വകുപ്പുകളുടെ സ്ഥലം സ്വകാര്യ വ്യക്തികളടക്കം കൈയ്യേറുന്നത് വ്യാപമായിട്ടും നടപടിയില്ല.
റവന്യൂ, പഞ്ചായത്ത്, പൊതുമരാമത്ത് തുടങ്ങിയ വകുപ്പുകളുടെ വസ്തുവാണ് വ്യാപകമായി കൈയ്യേറുന്നത്. ഏലപ്പാറ പഞ്ചായത്തില്‍ പഞ്ചായത്ത് ഓഫീസ് വക വസ്തു സമീപവാസികള്‍ കൈയേറിയിട്ടുണ്ട്. ഇവിടെ വസ്തു കൈയേറിയതില്‍ ക്രിസ്ത്യന്‍ ദേവാലയവും ഉള്‍പ്പെടും. ഈ പഞ്ചായത്തിലെ വാഗമണ്‍, ഏലപ്പാറ വില്ലേജുകളിലും ഏക്കറ് കണക്കിന് ഭൂമിയാണ് റവന്യൂ വകുപ്പിന് നഷ്ടമായിരിക്കുന്നത്. റിസോര്‍ട്ട് ഭൂമാഫിയുടെ പക്കലാണ് ഭൂമി. പീരുമേട് പഞ്ചായത്തിലും റവന്യൂഭൂമി വിവിധ ഇടങ്ങളില്‍ കൈയേറപ്പെട്ടിട്ടുണ്ട്. പീരുമേട് ഗസ്റ്റ് ഹൗസിന് സമീപവും മരിയഗിരി സ്കൂളിന് സമീപവും കൈയേറ്റങ്ങളുണ്ട്
പൊതുമരാമത്ത് വസ്തുവും ഇവിടെ കൈയേറിയിട്ടുണ്ട്. പട്ടുമല പള്ളിക്ക് സമീപമുള്ള പഴയ കെ കെ റോഡും, കരടിക്കുഴി ജങ്ഷനില്‍ അരയേക്കറോളം വസ്തുവും ഇതില്‍പ്പെടും. ഇവിടെ ഉണ്ടായിരുന്ന പഴയ ക്വാര്‍ട്ടേഴ്സുകള്‍ പലതും ഇപ്പോള്‍ കൈയേറ്റക്കാരുടെ പിടിയിലാണ്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം കൈയേറ്റങ്ങള്‍ നടക്കുന്നത്. ഇവിടുത്തെ കൈയേറ്റങ്ങളില്‍ വിവിധ വകുപ്പുകള്‍ക്കൊപ്പം പെരിയാര്‍ നദിയും തോടും കൈയേറിയിട്ടുണ്ട്.
ഇതിനെതിരെ പരാതിപ്പെടുമ്പോള്‍ വകുപ്പ് തലത്തില്‍ ഒരു നോട്ടീസ് നല്‍കും. ഇതോടെ ഇവരുടെ ജോലി തീര്‍ന്നു. തുടര്‍ നടപടി നാളിതുവരെ ഉണ്ടായിട്ടില്ല. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും വില്ലേജ് ഓഫീസര്‍ പിന്നീടങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല ഇതിന് പിന്നില്‍ രാഷ്ട്രീയക്കാരും. മുല്ലയാറില്‍ നിന്നും തുടങ്ങി പെരിയാര്‍ നദിയിലെത്തുന്ന പെരിയാര്‍ തോട് 10 മീറ്ററോളം വീതിയിലുണ്ടയത് 3 മീറ്ററായി ചുരുങ്ങി. 15 വര്‍ഷം മുമ്പ് 68 കുടുംബങ്ങളെ ഇവിടെ നിന്നും ഒഴിപ്പിക്കുന്നതിനായി വേറെ വീടും സ്ഥലവും നല്‍കിയതുമാണ്.
ഇതുമായി ബന്ധപ്പെട്ട ആധാരങ്ങള്‍ ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. എന്നാല്‍ ഇവരെ കുടിയൊഴുപ്പിക്കുന്നതിന് രാഷ്ടീയ തടസം നിലനില്ക്കുന്നു. ഇതിനാല്‍ ഇവിടെ ഇപ്പോഴും നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് വക ടൗണിലെ 70 സെന്റ് വസ്തു ഇപ്പോള്‍ എട്ട് സെന്റായി മാറി.
പഞ്ചായത്ത് വക സ്റ്റേഡിയം കൈയേറ്റത്തിന്റെ പിടിയിലാണ്. പൊതുമരാമത്തിന്റെ ടൗണിലെ കെട്ടിടം സ്വകാര്യ വ്യക്തിയുടെ കൈവശമാണ്. പീരുമേട് താലൂക്കിലെ സര്‍ക്കാര്‍വക വസ്തു അന്യാധീനപ്പെട്ടത് കണ്ടെത്തണമെന്നും കൈയേറ്റങ്ങള്‍ തടയണമെന്നും ഉള്ള ആവശ്യം ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: