കൊട്ടിയൂര്‍: സമരം നടത്തിയ എബിവിപി പ്രവര്‍ത്തകരെ ക്രൂരമായി തല്ലിച്ചതച്ച പോലീസ് നടപടിയില്‍ ഹിന്ദു ഐക്യവേദി കൊട്ടിയൂര്‍ പഞ്ചായത്ത് കമ്മറ്റി പ്രതിഷേധിച്ചു. കെ.പി.രാജന്‍ അധ്യക്ഷത വഹിച്ചു. കെ.കെ.ഷാജി, വി.ആര്‍.ശശി, പി.ഡി.ധനേഷ്, ദേവകി വിജയന്‍, സിന്ധു സജി, സുജിത രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
















