Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

തകര്‍ച്ചമാത്രം ആഘോഷിക്കുന്നവരല്ല മലയാളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2017, 12:15 am IST
inEntertainment

വീഴ്‌ച്ചകള്‍മാത്രം ആഘോഷിക്കുന്നവരാണ് മലയാളികളെന്നു വിമര്‍ശിക്കുന്നവരുണ്ട്. സിനിമാനടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റാരോപിതനായപ്പോള്‍ ജനം അയാള്‍ക്കെതിരെ അര്‍മാദിച്ചു എന്നാണ് ഇവര്‍ പറയുന്നത്. അത് ശരിയുമാണ്.

പ്രേക്ഷകന്‍ അധ്വാനിച്ച കാശുമുടക്കി തിക്കിലും തിരക്കിലും നിന്ന് ടിക്കറ്റെടുത്ത് ദിലീപിന്റെ സിനിമകണ്ട് അയാളെ ഗോപാലകൃഷ്ണനില്‍ നിന്നും തങ്ങളുടെ ജനപ്രിയ നായകനാക്കിയെങ്കില്‍ തികച്ചും മ്‌ളേഛമായ ഒരുകേസില്‍ അയാള്‍ കുറ്റോരോപിതനാകുമ്പോള്‍ അവകാശമല്ലെങ്കില്‍ക്കൂടി ജനം കുറച്ചൊക്കെ ആഘോഷിച്ചെന്നുവരും. അതു മലയാളിയുടെ മാത്രം സ്വഭാവ വിശേഷമല്ല. പൊതുജനത്തിന്റെ സ്വാഭാവിക വിശേഷമാണ്. തങ്ങള്‍ നെഞ്ചില്‍വെച്ചാരാധിച്ച താരം തിന്മയുടെ പ്രതീകമായിമാറുമ്പോഴുണ്ടാകുന്ന വികാര വിക്ഷോഭം. ആള്‍ക്കൂട്ടം വിചാരങ്ങളുടെ ആളുകളല്ല, വികാരങ്ങളുടെ മനുഷ്യരാണ്.

ദിലീപ് നിരപരാധിയായി നാളെ പുറത്തിറങ്ങിയാല്‍ അയാളെ കൂകിയജനം പൂച്ചെണ്ടു നല്‍കി സ്വീകരിക്കും. സിനിമ കാഴ്ചയുടെ കലയാണ്. കാണാന്‍ ആളുവേണം. ആളുകള്‍ കണ്ടു കണ്ടാണ് കടലുണ്ടാകുന്നത് എന്നു പറയുംപോലെ ആളുകള്‍ കണ്ടു കണ്ടാണ് സിനിമ വിജയിക്കുന്നതും താരങ്ങളുണ്ടാകുന്നതും. ഇന്നലെവരെ ആരുമറിയാത്ത ഒരാളാകും ഒരൊറ്റ ദിവസംകൊണ്ട് പ്രേക്ഷക പ്രീതിയാല്‍ താരമാകുന്നത്. ഇതു സിനിമയില്‍ മാത്രം സംഭവിക്കുന്ന അല്‍ഭുതമാണ്. എത്രകാലംകൊണ്ടാണ് രാഷ്‌ട്രീയത്തില്‍ ഒരാള്‍ നേതാവായിത്തീരുന്നത്. ജനസേവനം കൊണ്ടാണ് അത്തരമൊരു നേതാവുണ്ടാകുന്നത്. ജനത്തിന്റെ ഇഷ്ടം അല്ലെങ്കില്‍ ആരാധനകൊണ്ടുള്ള ഔദാര്യത്തില്‍ക്കൂടി ആയിത്തീരുന്നതാണ് ഒരാളുടെ താരപദവി. രാപകല്‍ ജനങ്ങള്‍ക്കായി ഓടിനടന്നും വിമര്‍ശനമേറ്റും മര്‍ദനം സഹിച്ചും ത്യാഗങ്ങള്‍ ഏറ്റുവാങ്ങിയുമൊക്കെയാണ് രാഷ്‌ട്രീയത്തില്‍ താരങ്ങള്‍ ഉദിച്ചു വരുന്നത്.

രാഷ്‌ട്രീയം ജനസേവനത്തിന്റെ കലയാണ്,സിനിമ ആസ്വാദനത്തിന്റെ കലയും. ഒരു ജനനേതാവ് നിരന്തരം വിമര്‍ശനവും അഭിനന്ദനവും ഏറ്റുവാങ്ങുമ്പോള്‍ കേവലം ഒരു സിനിമാതാരം സ്വയം വരുത്തിയ വീഴ്ച അയാളെ താരമാക്കിയ ജനം ആഘോഷിച്ചെന്നുവരുന്നതു അത്ര തെറ്റാണോ.

ദിലീപിനെതിരെ കുറ്റം തെളിഞ്ഞാല്‍ മാത്രമേ അയാള്‍ കുറ്റവാളിയാകുകയുള്ളൂ. ദിലീപിന്റെ തകര്‍ച്ചയുടെ ചെലവില്‍ ചിലര്‍ ഇപ്പോള്‍ വലിയ വിശുദ്ധരായി സ്വയം നടിക്കുന്നുണ്ട്. അവര്‍ പറയുന്നത് ദിലീപിന്റെ ചതികളുടെ കഥകളാണ്. ഒരുപക്ഷേ അതെല്ലാം ശരിയായിരിക്കാം. പക്ഷേ എന്തുകൊണ്ട് അതൊന്നും അന്നു തുറന്നു പറഞ്ഞില്ല.

അതിനും അവര്‍ക്കു കാരണങ്ങളുണ്ടായിരിക്കാം,സമ്മതിക്കുന്നു. ഇന്നവര്‍ അതെല്ലാം തുറന്നു പറയുന്നത് മാധ്യമങ്ങളിലൂടെയാണ്. അന്നും മാധ്യമങ്ങളുണ്ടായിരുന്നു. നിയമവും കോടതിയും ഉണ്ടായിരുന്നു. ഒരു ദിലീപിനെയോ താരസംഘടനയായ അമ്മയേയോ മാത്രം പേടിച്ചു ജീവിക്കേണ്ടവരല്ലല്ലോ സിനിമാക്കാര്‍. അന്ന് അവരിലാരെങ്കിലും ഇന്നത്തെപോലെ ശബ്ദിച്ചിരുന്നെങ്കില്‍ മലയാള സിനിമയ്‌ക്ക് ഇൗ ഗതി വരുമായിരുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

Kerala

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

Editorial

കൃഷ്ണകാലം…

Vicharam

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍
Kerala

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

പുതിയ വാര്‍ത്തകള്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

എം എ കൃഷ്ണന്‍: മാര്‍ഗദര്‍ശി, പ്രേരണാ സ്രോതസ്സ്

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.