കണ്ണൂര്‍: കേന്ദ്ര ദ്രുതകര്‍മ്മ സേനയുടെ അറുപതംഗ സംഘം കണ്ണൂരിലെത്തി. ഒരു ഡിവൈഎസ്പിയുടെ നേതൃത്വത്തലുള്ള സംഘമാണ് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പ്രശ്‌നബാധിത ജില്ലകള്‍ അടുത്തറിയുന്നതിന് വര്‍ഷംതോറും നടത്താറുള്ള പരിശീലനത്തിന്റെ ഭാഗമായാണ് സംഘം കണ്ണൂരിലെത്തിയതെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചു. മാങ്ങാട്ടുപറമ്പ് കെഎപി നാലാംബറ്റാലിയനില്‍ കാമ്പ് ചെയ്യുന്ന സംഘം ജില്ലയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കഴിഞ്ഞ ദിവസം പയ്യന്നൂരില്‍ സിപിഎം സംഘം അഴിഞ്ഞാടിയ മേഖലകളില്‍ ധ്രൂതകര്‍മ്മസേന എത്തുമെന്നാണ് സൂചന. ജില്ലയില്‍ അടിക്കടി ഉണ്ടാകുന്ന അക്രമസംഭവങ്ങളെത്തുടര്‍ന്ന് ജില്ലയില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട സാഹചര്യത്തില്‍ ധ്രുതകര്‍മ്മ സേന കണ്ണൂരിലെത്തിയത് ഏറെ ശ്രദ്ധേയമായിട്ടുണ്ട്.
















