കൊച്ചി: പ്രമുഖ നടിയെ തട്ടികൊണ്ട് പോയി ആക്രിമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവനെയും അമ്മ ശ്യാമളയെയും പോലീസ് ചോദ്യം ചെയ്തതായി റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂറോളം രഹസ്യ കേന്ദ്രത്തില്‍ വച്ച് ഇരുവരേയും ചോദ്യം ചെയ്തതായാണ് സൂചന.
വിഡീയോ കോണ്‍ഫറന്‍സ് വഴി പോലീസ് മേധാവി ലോക്നാഥ് ബഹ്റ കാവ്യയോട് ചില കാര്യങ്ങള്‍ ചോദിച്ചതിലൂടെ സംഭവവുമായി ബന്ധപ്പെട്ട് നിര്‍ണായകമായ ചില വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചെന്നും അറിയുന്നു. ഏതാനും ദിവസം മുമ്പ് കാവ്യയില്‍നിന്നും അമ്മയില്‍ നിന്നും പോലീസ് ചില വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശദമായ മൊഴിയെടുത്തതെന്നാണ് വിവരം.
എന്നാല്‍ കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തത് സംബന്ധിച്ച ഔദ്യോഗികമായി സ്ഥിരീകരണം പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
നേരത്തെ, നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് കാവ്യയുടെ ഉടമസ്ഥതയിലുള്ള കൊച്ചി കാക്കനാട്ടെ ഓണ്‍ലൈന്‍ വസ്ത്ര വ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ ഏല്‍പ്പിച്ചെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: