ചാലക്കുടി: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടന് ദിലീപിന് പങ്കുള്ളതായി താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് മണിയുടെ സഹോദരന് ആര്.എല്‍.വി. രാമകൃഷ്ണന് .
മണിയുടെ മരണത്തില്‍ ദിലീപിന് പങ്കുള്ളതായി താന്‍ പറഞ്ഞുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത.് ദിലീപിനെ അറസ്ററ് ചെയ്തതിനെ ത്തുടര്‍ന്ന് ഒരു ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന് ബൈജു കൊട്ടാരക്കരയാണ് മരണവുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകള്‍ നടത്തിയത്.
മരണത്തിന് പുറകില്‍ ദിലീപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുമായി ബന്ധപ്പെട്ട കാരണങ്ങളുണ്ടെന്ന് കോഴിക്കോട് സ്വദേശിനിയായ ഒരു സ്ത്രീ തന്നെ ഫോണില്‍ വിളിച്ചു പറഞ്ഞെന്നായിരുന്നു ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശം. ഈ വെളിപ്പെടുത്തലിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ മണിയുടെ കേസ് അന്വേഷിക്കുന്ന സിബിഐ ഉദ്യോഗസ്ഥരെ ധരിപ്പിക്കുക മാത്രമെ താന്‍ ചെയ്തിട്ടുള്ളുവെന്ന് രാമകൃഷ്ണന് പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ടുള്ള എന്ത് ചെറിയ വിവരങ്ങളും തങ്ങളെ അറിയിക്കണമെന്ന സിബിഐ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശം പാലിക്കുക മാത്രമാണ് ചെയ്തത്. സഹോദരന്റെ വസ്തു ഇടപാടുകളെ സംബന്ധിച്ച് തനിക്കൊരു അറിവും ഇല്ല. മൂന്നാര്‍ ഉള്‍പ്പെടെ പലയിടങ്ങളിലും ഭൂമി വാങ്ങിയിരുന്നതായി പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞിരുന്നു. മണിയുടെ സമ്പാദ്യത്തെക്കുറിച്ചും ഭൂമിയിടപാടുകളെ സംബന്ധിച്ചും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: