കൊച്ചി: ഏതു പ്രതിസന്ധിയിലും ആശുപത്രികള്‍ അടച്ചിടില്ലെന്നു കോണ്‍ഫെഡറേഷന്‍ ഓഫ് പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന് (സിപിഎച്ച്എ). തിങ്കളാഴ്ച ചില ആശുപത്രി മാനേജ്മെന്റുകള്‍ പ്രഖ്യാപിച്ച സമരത്തിനോട് അസോസിയേഷനു യോജിപ്പില്ല.
ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു നടപടിയും അസോസിയേഷന്റെ ഭാഗത്തുനിന്നുണ്ടാവില്ലെന്നും സിപിഎച്ച്എ ചെയര്‍മാനും എറണാകുളം ലിസി ആശുപത്രി ഡയറക്ടറുമായ ഫാ. തോമസ് വൈക്കത്തുപറമ്പില്‍, കോ ഓര്‍ഡിനേറ്റര്‍ ഡോ. മുഹമ്മദ് റഷീദ്, ഹുസൈന് കോയ തങ്ങള്‍, ഫാ. ഷൈജു തോപ്പില്‍ എന്നിവര്‍ വ്യക്തമാക്കി.
നഴ്സുമാരുടെ വേതനം സംബന്ധിച്ചു സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പുതിയ തീരുമാനം ആശുപത്രികള്‍ അംഗീകരിക്കുന്നു. ഇനിയും കൂടുതല്‍ വ്യക്തത വരാനുണ്ട്. 20നു മിനിമം വേജസ് റിവിഷന്‍ കമ്മിറ്റിയുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ വ്യക്തയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഒരു വിഭാഗം നഴ്സുമാര്‍ 20 മുതല്‍ നടത്തുമെന്നു പ്രഖ്യാപിച്ചിട്ടുള്ള സമരാഹ്വാനം പിന്‍വലിക്കണമെന്നും കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന് യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: