തിരുവനന്തപുരം: പുതുതായി നിലവില്‍ വന്ന ആന്റി ടെററിസ്റ്റ് ഫോഴ്സ് താത്കാലികമായി തൃപ്പൂണിത്തുറ ആംഡ് റിസര്‍വ് ക്യാമ്പ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കും. പോലീസ് സൂപ്രണ്ട് സാബു മാത്യു കെ.എമ്മിനാണ് ആന്റി ടെററിസ്റ്റ് ഫോഴ്സിന്റെ ചുമതല.
കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമാണ് ആന്റി ടെററിസ്റ്റ് ഫോഴ്സ് രൂപീകരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ നേരത്തെ തന്നെ ഫോഴ്സ് രൂപീകരിച്ചിരുന്നു. ആറ് മാസങ്ങള്‍ക്ക് മുമ്പ് ഐപിഎസ് ഉദ്യോഗസ്ഥനെ മേധാവിയാക്കി ഫോഴ്സ് ഉടന്‍ രൂപീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: