തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനങ്ങളുടെ സംസ്ഥാനതല ഏകോപനവും മേല്‍നോട്ടവും ശക്തമാക്കാന്‍ പോലീസ് ആസ്ഥാനത്ത്’ഡിജി കണ്‍ട്രോള്‍ റൂം’ ആരംഭിക്കുന്നു.
ക്രമസമാധാനപാലനം, കുറ്റാന്വേഷണം, ഗതാഗതനിയന്ത്രണം തുടങ്ങി വിവിധ പോലീസ് പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനതലത്തില്‍ ഏകോപിപ്പിക്കുന്നതിനുള്ള സാങ്കേതിക സംവിധാനങ്ങളും ഉദ്യോഗസ്ഥരും പുതിയ കണ്‍ട്രോള്‍ റൂം സംവിധാനങ്ങളും ഉണ്ടാകുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.
പോലീസ് പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് ജില്ലാതല കണ്‍ട്രോള്‍ റൂമുകളും സംസ്ഥാന പോലീസ് മോണിറ്ററിങ് റൂം ഇപ്പോള്‍ നിലവിലുണ്ട്. ഇവയ്‌ക്കൊപ്പം പോലീസ് ആസ്ഥാനത്ത് നിന്നുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിന് പുതിയ കണ്‍ട്രോള്‍ റൂം സഹായകമാവും.എസ്പി ആര്‍.നിശാന്തിനിക്കാണ് പുതിയ കണ്‍ട്രോള്‍ റൂമിന്റെ ചുമതല.
















