കൊച്ചി: സനാതന ധര്‍മ്മ പ്രചാരണം ജീവിതവ്രതമാക്കിയിട്ടുള്ള സന്യാസിമാരെയും ഹിന്ദുക്കളേയും ആക്രമിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് കേരള ക്ഷേത്ര സംരക്ഷണ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കേരളത്തില്‍ ഈ പ്രവണത ഇപ്പോള്‍ തുടങ്ങിയതല്ല. അടുത്ത കാലത്തായി ഭരണകൂടത്തിന്റെ മൗനാനുവാദത്തോടെയും ചില രാഷട്രീയ പാര്‍ട്ടികളുടെ സഹായ സഹകരണത്തോടെയുമാണ് ഹിന്ദു മതത്തിനും ഹിന്ദു മതാചാര്യന്മാര്ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതെന്ന് പ്രമേയം വിലയിരുത്തി.
ഏറ്റവും ഒടുവില്‍, ഭാഗവതാചാര്യന്‍ ഉദിത് ചൈതന്യക്ക് നേരെ ഉണ്ടായ ആക്രമണത്തിലെ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് സമിതി ആവശ്യപ്പെട്ടു.
കേരളത്തിലെ ഹിന്ദു ജനതയുടെ സ്വത്തിനും സ്വസ്ഥതയ്ക്കും നേതൃത്വം കൊടുക്കുന്ന ആചാര്യന്മാര്ക്കും ആത്മീയ നേതാക്കള്‍ക്കും സംരക്ഷണം നല്‍കണമെന്നും സമിതി ആവശ്യപ്പെട്ടതായി വക്താവ് ഡോ. ഇന്ദുചൂഡന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: