കണ്ണൂര്‍: പള്ളിക്കുന്ന് രാധാവിലാസം യുപി സ്ക്കൂളില്‍ ജന്മഭൂമി അമൃതം മലയാളം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം സ്ക്കൂള് മാനേജര്‍ രവീന്ദ്രനാഥ് ചേലേരി സ്ക്കൂള് ലീഡര്‍ പി.സബീനയ്ക്ക് ജന്മഭൂമി പത്രം നല്കി നിര്‍വ്വഹിച്ചു. പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച് രവീന്ദ്രനാഥ് ചേലേരി വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചു. ജന്മഭൂമി മാര്‍ക്കറ്റിംഗ് എക്സിക്യട്ടീവ് ഒ.കെ.സന്തോഷ് കുമാര്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ ബാബു ഒതയോത്ത്, പളളിക്കുന്ന് ഏജന്റ് ഷൈജു. സി.സി.അജിത എന്നിവര്‍ സംബന്ധിച്ചു. പി.സജീവന് മാസ്റ്റര്‍, എന്‍.വി.പ്രജിത്ത് മാസ്റ്റര്‍, എം.നാരായണന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യു.കെ.ദിവാകരന് നന്ദി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: