ചേര്‍ത്തല: അര നൂറ്റാണ്ട് പിന്നിലേക്ക് നടന്നവര്‍ വീണ്ടും താലിചാര്‍ത്തി. വിവാഹ ജീവിതത്തിന്റെ ഓര്‍മകള്‍ പുതുക്കി വെള്ളാപ്പള്ളി നടേശനും പ്രീതിയും. ആലപ്പുഴ നരസിംഹപുരം ഓഡിറ്റോറിയത്തില്‍ 1967 ജൂലായ് 13ന് നടന്ന വിവാഹചടങ്ങിന്റെ ഓര്‍മകള്‍ പുതുക്കിയാണ് അമ്പതാം വാര്‍ഷികത്തില്‍ മക്കളും മരുക്കളുമോടൊപ്പം നിന്ന് ഇരുവരും വരണമാല്യം ചാര്‍ത്തിയത്. കണിച്ചുകുളങ്ങരയിലെ വസതിയിലാണ് പ്രത്യേക ചടങ്ങുകള്‍ നടന്നത്. വെള്ളാപ്പള്ളിയുടെ സഹോദരി മണിയമ്മ വെള്ളാപ്പള്ളിക്കും ജേഷ്ഠ സഹോദരി മായ പ്രീതിക്കും മാലകള്‍ കൈമാറി. തുടര്‍ന്ന് മംഗളമുഹൂര്‍ത്തത്തില്‍ ഇരുവരും മാലചാര്‍ത്തി. തന്റെ ജീവിത വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യ പ്രീതിക്കാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മകന്‍ തുഷാര്‍ വെള്ളാപ്പള്ളി ഒന്നരകോടിയോളം രൂപയുടെ ആഡംബര കാറും വിവാഹവാര്‍ഷിക സമ്മാനമായി എത്തിച്ചു.
















