Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവധിയും സര്‍ക്കാരാപ്പീസും നാടിന്റെ പുരോഗതിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2017, 09:17 pm IST
in Vicharam

”തോന്നുമ്പോള്‍ വന്നീടാനും

വന്നിരുന്നുറങ്ങാനും

തോന്നുമ്പോള്‍ പോയീടാനു-

മെന്താണിതാപ്പീസാണോ?”

അവധി ദിവസങ്ങളുടെ മേളപ്പെരുക്കത്തില്‍ തകിടം മറിയുന്നത് ഒരു ദേശത്തിന്റെ പുരോഗമനം, വികസനം മുതലായ വലിയ സ്വപ്‌നങ്ങളാണ്. നാടിന്റെ വികസനത്തിനു ചാലകശക്തിയാകേണ്ടത് ഭരണചക്രവും അതിന്റെ ഭാഗമായ പതിനഞ്ചു ലക്ഷത്തിലധികം വരുന്ന ഉദ്യോഗസ്ഥന്മാരും അവരുടെ പ്രവൃത്തി ദിവസങ്ങളുമാണെന്നതില്‍ രണ്ടുപക്ഷമില്ല. ആവശ്യത്തിലധികം അവധി ആസ്വദിക്കുന്ന ഈ ഉദ്യോഗസ്ഥന്മാര്‍ കാലക്രമേണ നിഷ്‌ക്രിയരാവുകയും നാടിന്റെ പുരോഗതിക്ക് കൂച്ചുവിലങ്ങിടുകയും ചെയ്യുന്നില്ലേയെന്ന സംശയം സ്വാഭാവികമെന്നു കരുതിയാല്‍ മതി.

ലോകത്തില്‍ ഏറ്റവും കൂടുതല്‍ അവധി ദിവസങ്ങളുള്ളത് ഒരുപക്ഷേ കേരളത്തിലായിരിക്കാം. ഒരുവര്‍ഷം ഇരുപത്തിനാല് അവധി ദിവസങ്ങളും മൂന്നു നിയന്ത്രിത അവധി ദിവസങ്ങളുമുണ്ട് സര്‍ക്കാരിന്.

ഉദ്യോഗസ്ഥനെ സംബന്ധിച്ചിടത്തോളം വേതനത്തോടുകൂടി ഏകദേശം ഇരുപതുദിവസം അവധിയുണ്ട്. പകുതിവേതനത്തോടെ മറ്റൊരു ഇരുപതു ദിവസം. ഇതിനെല്ലാം പുറമെ, നിയമപരമായ മെഡിക്കല്‍ അവധിയും ആര്‍ജ്ജിത അവധിയും. ഈ വര്‍ഷത്തെ (2017)കലണ്ടറില്‍ ചുവന്ന മഷിയില്‍ (രണ്ടാം ശനിയും ഞായറുമുള്‍പ്പെടെ) അടയാളപ്പെടുത്തിയിരിക്കുന്നത് എണ്‍പത്തിയഞ്ച് അവധി ദിവസങ്ങളാണ്. ഫലത്തില്‍ ഏകദേശം നാലുമാസത്തെ അവധി. അതായത് എട്ടുമാസത്തെ ജോലിക്ക് ഒരുവര്‍ഷത്തെ ശമ്പളം. ഈ അവധികള്‍ക്കെല്ലാം ഉപരിയാണ് സര്‍ക്കാര്‍ ചിലപ്പോള്‍ പ്രഖ്യാപിക്കുന്ന പ്രാദേശിക അവധികളും നിയന്ത്രിത അവധികളും. സന്തോഷ-സന്താപ സൂചകമായി ലഭിക്കുന്ന അവധികള്‍ വേറെ. സാധാരണക്കാരന്റെ മനസ്സാക്ഷിയെ ചോദ്യംചെയ്യുന്ന, ഹര്‍ത്താലുകള്‍ അവധി ദിവസങ്ങളായി മാറുന്ന കാഴ്ചകളും നമ്മള്‍ കാണുന്നു. ഇതിനൊക്കെ പുറമെയാണ് ഉദ്യോഗസ്ഥന്മാരുടെ ഇടയ്‌ക്കുള്ള ‘മുങ്ങലുകള്‍.’

ചെമ്മനം ചാക്കോയുടെ മനോഹരമായ വരികളുടെ അര്‍ത്ഥവും ആപ്പീസര്‍മാരുടെ പോക്കുവരവ് മുങ്ങല്‍ സമയവും കൂട്ടിക്കിഴിച്ചു കിട്ടുന്ന സമവാക്യം തിരിച്ചറിയാന്‍ മറക്കരുത്. ഒരു ഉദ്യോഗസ്ഥന്‍ കഷ്ടിച്ചു ജോലി ചെയ്യുന്നത് ആറുമാസം; അതിലധികമില്ല! കുംഭകര്‍ണ്ണന്‍ പോലും ഇടയ്‌ക്കുണര്‍ന്ന് കര്‍മ്മനിരതനാകുന്ന കാഴ്ച രാമായണത്തില്‍ നമ്മള്‍ കണ്ടിട്ടുണ്ട്.

ജാതീയമായും രാഷ്‌ട്രീയമായും വേണ്ടതിനും വേണ്ടാത്തതിനും അവധികൊടുക്കുമ്പോള്‍ നിയമപരമായ അവകാശങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും അനുമതി തേടി സര്‍ക്കാര്‍ ആപ്പീസുകളെ സമീപിക്കുന്നവരുടെ ബുദ്ധിമുട്ടും ഗതികേടും ഊഹിക്കാവുന്നതേയുള്ളൂ. നാടിന്റെ നന്മയ്‌ക്ക് സമയബന്ധിതമായി ചെയ്തുതീര്‍ക്കേണ്ട വികസന പ്രവര്‍ത്തനങ്ങളുടെ താളംതെറ്റുന്ന കാഴ്ചകളും നമ്മള്‍ കാണുന്നു.

ഏറ്റവും പുതിയ സാങ്കേതിക സഹായത്തോടെയും വികസ്വര രാജ്യങ്ങളിന്ന് വ്യക്തമായ കാഴ്ചപ്പാടോടെ വികസനത്തിന്റെ പാതയിലാണ്. രാജ്യത്തിന്റെയും നാടിന്റെയും പുരോഗതിക്ക് ജോലി സമയങ്ങളില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ വരുത്തി അര്‍പ്പണ മനോഭാവത്തോടെ അവരെല്ലാം ജോലി ചെയ്യുന്നു. പക്ഷേ, ഇപ്പോഴും നമുക്കുള്ളത് കാലഹരണപ്പെട്ട ഒരു സമയക്രമമാണ്. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ പത്തുമണിക്കാണ് ഇന്നും പ്രവര്‍ത്തിച്ചുതുടങ്ങുന്നത്. ഓഫീസുകളിലെത്താന്‍ മതിയായ വാഹന സൗകര്യങ്ങളില്ലാതിരുന്ന കാലഘട്ടത്തില്‍ ഇതിനു പ്രസക്തിയുണ്ടായിരുന്നു. വിദൂര-പൂര്‍വ്വ രാജ്യങ്ങള്‍, മധ്യ-പൂര്‍വ്വ ദേശങ്ങള്‍ എന്നിവിടങ്ങളിലെല്ലാം രാവിലെ എട്ടിനും ഒമ്പതിനും മുന്‍പേ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു തുടങ്ങുന്നു എന്ന വസ്തുത നമ്മള്‍ ബോധപൂര്‍വം മറക്കാന്‍ ശ്രമിക്കുന്നു.

ജനങ്ങള്‍ നല്‍കുന്ന നികുതി ശമ്പളമായി പരിണമിക്കുമ്പോള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സേവനം ലഭ്യമാക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഭരണനൈപുണ്യവും ഉള്‍ക്കാഴ്ചയുമില്ലാത്ത ഭരണാധിപന്മാരുടെയും വകുപ്പദ്ധ്യക്ഷന്മാരുടെയും അഭാവം, പതിറ്റാണ്ടുകളായി ജനങ്ങളെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നു. നാടിന്റെ പുരോഗതിക്ക് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയം കൂട്ടുകയും അവധിദിവസങ്ങളുടെ എണ്ണം കുറയ്‌ക്കുകയും ചെയ്യേണ്ടതല്ലേ? എന്നാല്‍ ദൗര്‍ഭാഗ്യമെന്നു പറയട്ടെ, മാറി മാറിവന്ന സര്‍ക്കാരുകള്‍ ജാതി-മത-രാഷ്‌ട്രീയക്കാരുടെ പ്രീതി സമ്പാദിക്കുന്നതിന് അവധി ദിവസങ്ങളുടെ എണ്ണം കൂട്ടുകയാണ് ചെയ്തിട്ടുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.