കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമൃദ്ധി സംരഭക പ്രോല്‍സാഹന പദ്ധതിയുടെ ആദ്യ സംരംഭത്തിന് പരിയാരം ഗ്രാമപഞ്ചായത്തിലെ അമ്മാനപ്പാറയിലുള്ള മിനി വ്യവസായ എസ്‌റ്റേറ്റില്‍ തുടക്കമായി. കയര്‍ വികസന വകുപ്പിന്റെ സഹകരണത്തോടെ കുടുബശ്രീ സിഡിഎസ്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച യന്ത്രവല്‍കൃത ചകിരി സംസ്‌ക്കരണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍കര്‍മം മന്ത്രി ഡോ.ടി.എം.തോമസ് ഐസക്കാണ് നിര്‍വഹിച്ചത്. ജെയിംസ് മാത്യും എംഎല്‍എ അധ്യക്ഷത വഹിച്ചു.
ഡീഫൈബറിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിച്ചു. സംരംഭകര്‍ക്കുള്ള യൂനിഫോം വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി ലത നിര്‍വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം.സുര്‍ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
പി.കെ.ശ്യാമള, അള്ളാംകുളം മഹ്മൂദ്, പി.ജെ മാത്യു, ഐ.വി.നാരായണന്‍, പി.പുഷ്പജന്‍, എന്‍.പത്മനാഭന്‍, പി.ബാലന്‍, അനന്തന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















