കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ എസ്എഫ്ഐ നേതാവിനെ റിമാന്റ് ചെയ്തു. അഴീക്കല്‍ തീപ്പെട്ടിക്കമ്പനിക്ക് സമീപത്തെ ദുര്ഗാജിത്ത് (19) ആണ് റിമാന്റിലായത്. അഴീക്കല്‍ പ്രദേശത്തെ പെണ്‍കുട്ടിയെയാണ് ദുര്ഗാജിത്ത് പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം വിശദമായി മൊഴി രേഖപ്പെടുത്തിയിരുന്നു. പ്രണയം നടിച്ച് വശീകരിച്ച് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി നിരവധി തവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നു. പ്രദേശത്തെ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും എസ്എഫ്ഐ നേതാവുമാണ് ദുര്ഗാജിത്ത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിയെ കസ്റ്റഡിയിലെടുത്ത വളപട്ടണം പോലീസ് കുട്ടികള്‍ക്കെതിരെയുള്ള ലൈഗികപീഡനം തടയുന്ന നിയമമായ പോക്സോ പ്രകാരം കേസെടുത്തു. കണ്ണൂര്‍ മജിസ്ട്രേറ്ര് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: