കോഴിക്കോട്: പുതിയറയിലെ ദേപുട്ട് റസ്റ്റോറന്റ് തകര്‍ത്ത കേസില്‍ 50 ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസ്. തിങ്കളാഴ്ച രാത്രി 11.15ഓടെയാണ് അമ്പതോളം വരുന്ന അക്രമിസംഘം പ്രകടനമായി എത്തി പോലീസ് നോക്കിനില്‌ക്കേ റസ്റ്റോറന്റ് അടിച്ചുതകര്‍ത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കസബ പോലീസ് ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെങ്കിലും ആരെയും അറസ്റ്റ് ചെയ്തില്ല.
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ അറസ്റ്റ്‌ചെയ്തതിനെ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ സംഘം റസ്റ്റോറന്റ് തകര്‍ത്തതത്. നടന്‍ ദിലീപിന്റെയും മറ്റ് നാല് പേരുടെയും ഉടമസ്ഥതതയിലുള്ളതാണ് റെസ്റ്റോറന്റ്. 20 ലക്ഷം രൂപയാണ് നഷ്ടം കണക്കാക്കുന്നത്. പോലീസ് സംഘം നോക്കിനില്‍ക്കെയാണ് അക്രമിസംഘം റസ്റ്റോറന്റിന്റെ ചില്ലകള്‍ തകര്‍ത്തത്. അതിന് ശേഷം ഉള്ളില്‍കടന്ന് കസേരകളും മേശകളും തകര്‍ത്തു. ഇരുമ്പു ദണ്ഡും ഇഷ്ടികയും ഉപയോഗിച്ച് റെസ്റ്റോറന്റ് തകര്‍ക്കുന്നത് സ്ഥലത്തുണ്ടായിരുന്ന പോലീസ് നോക്കിനില്‍ക്കുകയായിരുന്നു. അക്രമികളെ തടയാനോ അറസ്റ്റ് ചെയ്യാനോ പോലീ സ് ശ്രമിച്ചില്ല. കോഴിക്കോട് നഗരത്തിലെ ഡിവൈഎഫ്‌ഐ നേതൃത്വം ഉള്‍പ്പെടെയുള്ളവര്‍ അക്രമിസംഘത്തിലുണ്ടായിരുന്നു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങള്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ അക്രമിസംഘം തേര്‍വാഴ്ച നടത്തപ്പോള്‍ സംരക്ഷകര്‍ നോക്കിനിന്നത് വ്യാപക എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്.
റസ്റ്റോറന്റ് തകര്‍ത്ത അക്രമികളില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് വ്യാപാരി വ്യാപാരി വ്യവസായി ഏകോപനസമിതി ആവശ്യപ്പെട്ടിട്ടുണ്ട്. റെസ്റ്റോറന്റ് ഇന്നലെ വൈ കുന്നേരം പ്രവര്‍ത്തനം ആ രംഭിച്ചു.
















