അമ്പലപ്പുഴ: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പതക്കം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് മൊഴിയെടുത്ത ജീവനക്കാരന്റെ രണം സംബന്ധിച്ച് പോലീസ് കേസെടുത്തു. ദുരൂഹമരണത്തിനാണ് പോലീസ് കേസെടുത്തത്.
കര്‍മ്മ സമിതി നല്‍കിയ പരാതിയിലാണ് നടപടി. കഴകം ജീവനക്കാരന്‍ കരൂര്‍ രാഹുല്‍ സദനത്തില് രാജുവാണ് ഞായറാഴ്ച മരിച്ചത്. ക്ഷേത്രത്തിലെ പതക്കം നഷ്ടപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഒടുവില്‍ അഞ്ചുപേരിലാണ് കേന്ദ്രീകരിച്ചത്. ഇതിലൊരാളായിരുന്നു രാജു. മെയ് 14നാണ് രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ച് ഇദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
മെയ് 23ന് കാണിക്കവഞ്ചികളില്‍ നിന്നായി പതക്കം ലഭിക്കുകയും ചെയ്തു. ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടന്ന രാജുവിനെ പതക്കം ലഭിച്ചശേഷം ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ല.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് പറഞ്ഞു. രാജുവിന്റെ ചികിത്സ ഉള്‍പ്പെടെ എല്ലാകാര്യങ്ങളും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
















