Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള സര്‍ക്കാര്‍ നിഷേധാത്മക നിലപാട് ഉപേക്ഷിക്കണം: കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 10:45 pm IST
in Kerala

കേന്ദ്ര തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കോട്ടയം കളക്‌ട്രേറ്റിന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ തിമിരം ബാധിച്ച വികസന വിരോധിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളോടു മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ മൂന്നും നാലും ഗഡുക്കള്‍ ഇതര സംസ്ഥാനങ്ങള്‍ കൈപ്പറ്റിയപ്പോള്‍, കേരള സര്‍ക്കാര്‍ തുക വകമാറ്റി ചെലവഴിച്ചതുകൊണ്ട് 190 കോടിയുടെ ആദ്യഗഡുവിന്റെ കണക്ക് സമര്‍പ്പിക്കാനായില്ല. ഇതുമൂലം രണ്ടാംഗഡു വാങ്ങുവാന്‍പോലും സംസ്ഥാനത്തിന് കഴിയുന്നില്ല.

രണ്ടാഴ്ചക്കകം കണക്കു നല്‍കാമെന്നുള്ള വ്യവസ്ഥയില്‍ ഇപ്പോള്‍ 750 കോടി നല്‍കുവാന്‍ കേന്ദ്രം തയ്യാറായി. വകമാറ്റി ചെലവഴിക്കലും കണക്ക് സമര്‍പ്പിക്കാത്തതും മുഖമുദ്രയാക്കിയ കേരള സര്‍ക്കാര്‍ ജനതയോട് മാപ്പ് പറയണം. നാഷണല്‍ ഹൈവേ, ശബരി റെയില്‍പാത, നഞ്ചന്‍കോട് പദ്ധതി, നദി സംരക്ഷണ പദ്ധതി തുടങ്ങിയ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത കേരള ജനത വച്ചുപൊറുപ്പിക്കില്ല.

മന്ത്രി ജി.സുധാകരന്റെ പരാമര്‍ശം അമേരിക്കന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തി. അതുമൂലം കെഎസ്ടിപി, ജലനിധി തുടങ്ങിയ ലോകബാങ്ക് പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതുവഴി കേരളജനത അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന് കേരള സര്‍ക്കാര്‍ സമാധാനം പറയണം. വികസനത്തിന് കോടിക്കണക്കിന് രൂപ നീക്കിവയ്‌ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മനയം കാട്ടിയിട്ടില്ല.

റോഡുവികസനത്തിന് വേണ്ടി 34000 കോടി നല്‍കി. ദേശീയപാത വികസനത്തിന് ചോദിച്ചതിനേക്കാള്‍ നാലിരട്ടിയാണ് കേന്ദ്രം നല്‍കിയത്. ശബരിപാതയ്‌ക്ക് 212 കോടി നല്‍കിയിട്ട് സ്ഥലമെടുത്ത് നല്‍കുവാന്‍ പോലും നടപടിയായില്ല. 2016-17 പദ്ധതി ഫണ്ട് 1582 കോടി അനുവദിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികള്‍ക്ക് 100 കോടിയും, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 179 കോടിയും നല്‍കി. പദ്ധതി വിഹിതത്തില്‍ 45 ശതമാനം മാത്രമേ കേരളത്തിനു ചെലവഴിക്കുവാന്‍ സാധിച്ചുള്ളു. പട്ടികജാതി ക്ഷേമ പദ്ധതിക്കായി അനുവദിച്ച 145 കോടി മുഴുവനും പാഴായി. സംശുദ്ധതയും സുതാര്യതയും മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വയ്‌ക്കാനുള്ള ഇടത് സര്‍ക്കാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ മുഴുവന്‍ ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പഞ്ചായത്തംഗങ്ങളും ഭാരവാഹികളും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

India

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

Kerala

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

Kerala

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

പുതിയ വാര്‍ത്തകള്‍

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

സാധാരണക്കാരെ സംരക്ഷിക്കാൻ കോടതിയുണ്ട്; നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണ ഉദ്യോഗസ്ഥന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

ശ്വേത ഇല്ലാത്ത ‘അമ്മ പെൺമക്കൾ’ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി വനിതാ താരങ്ങൾ; ശ്വേത വേണ്ട എന്ന് പോൾ റിസൾട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.