കേന്ദ്ര തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കോട്ടയം കളക്‌ട്രേറ്റിന് മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: പിണറായി സര്‍ക്കാര്‍ രാഷ്‌ട്രീയ തിമിരം ബാധിച്ച വികസന വിരോധിയാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പദ്ധതികളോടു മുഖം തിരിഞ്ഞ് നില്‍ക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആരോപിച്ചു. കേന്ദ്ര തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേരള സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടിക്കെതിരെ കോട്ടയം ജില്ലാ കമ്മിറ്റി കളക്ടറേറ്റ് പടിക്കല്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയുടെ മൂന്നും നാലും ഗഡുക്കള്‍ ഇതര സംസ്ഥാനങ്ങള്‍ കൈപ്പറ്റിയപ്പോള്‍, കേരള സര്‍ക്കാര്‍ തുക വകമാറ്റി ചെലവഴിച്ചതുകൊണ്ട് 190 കോടിയുടെ ആദ്യഗഡുവിന്റെ കണക്ക് സമര്‍പ്പിക്കാനായില്ല. ഇതുമൂലം രണ്ടാംഗഡു വാങ്ങുവാന്‍പോലും സംസ്ഥാനത്തിന് കഴിയുന്നില്ല.
രണ്ടാഴ്ചക്കകം കണക്കു നല്‍കാമെന്നുള്ള വ്യവസ്ഥയില്‍ ഇപ്പോള്‍ 750 കോടി നല്‍കുവാന്‍ കേന്ദ്രം തയ്യാറായി. വകമാറ്റി ചെലവഴിക്കലും കണക്ക് സമര്‍പ്പിക്കാത്തതും മുഖമുദ്രയാക്കിയ കേരള സര്‍ക്കാര്‍ ജനതയോട് മാപ്പ് പറയണം. നാഷണല്‍ ഹൈവേ, ശബരി റെയില്‍പാത, നഞ്ചന്‍കോട് പദ്ധതി, നദി സംരക്ഷണ പദ്ധതി തുടങ്ങിയ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേരള സര്‍ക്കാര്‍ കാണിക്കുന്ന നിസംഗത കേരള ജനത വച്ചുപൊറുപ്പിക്കില്ല.
മന്ത്രി ജി.സുധാകരന്റെ പരാമര്‍ശം അമേരിക്കന്‍ ജനതയുടെ വികാരം വ്രണപ്പെടുത്തി. അതുമൂലം കെഎസ്ടിപി, ജലനിധി തുടങ്ങിയ ലോകബാങ്ക് പദ്ധതികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ഇതുവഴി കേരളജനത അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന് കേരള സര്‍ക്കാര്‍ സമാധാനം പറയണം. വികസനത്തിന് കോടിക്കണക്കിന് രൂപ നീക്കിവയ്‌ക്കുന്ന കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് ചിറ്റമ്മനയം കാട്ടിയിട്ടില്ല.
റോഡുവികസനത്തിന് വേണ്ടി 34000 കോടി നല്‍കി. ദേശീയപാത വികസനത്തിന് ചോദിച്ചതിനേക്കാള്‍ നാലിരട്ടിയാണ് കേന്ദ്രം നല്‍കിയത്. ശബരിപാതയ്‌ക്ക് 212 കോടി നല്‍കിയിട്ട് സ്ഥലമെടുത്ത് നല്‍കുവാന്‍ പോലും നടപടിയായില്ല. 2016-17 പദ്ധതി ഫണ്ട് 1582 കോടി അനുവദിച്ചു. പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതികള്‍ക്ക് 100 കോടിയും, വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 179 കോടിയും നല്‍കി. പദ്ധതി വിഹിതത്തില്‍ 45 ശതമാനം മാത്രമേ കേരളത്തിനു ചെലവഴിക്കുവാന്‍ സാധിച്ചുള്ളു. പട്ടികജാതി ക്ഷേമ പദ്ധതിക്കായി അനുവദിച്ച 145 കോടി മുഴുവനും പാഴായി. സംശുദ്ധതയും സുതാര്യതയും മുഖമുദ്രയാക്കിയ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെ തുരങ്കം വയ്‌ക്കാനുള്ള ഇടത് സര്‍ക്കാര്‍ ശ്രമത്തെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മദ്ധ്യമേഖലാ പ്രസിഡന്റ് അഡ്വ.എന്‍.കെ. നാരായണന്‍ നമ്പൂതിരി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.പി. സുരേഷ്, ലിജിന്‍ലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലയിലെ മുഴുവന്‍ ബിജെപി മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരും പഞ്ചായത്തംഗങ്ങളും ഭാരവാഹികളും പ്രതിഷേധ ധര്‍ണ്ണയില്‍ പങ്കെടുത്തു.
















