തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത വേതനവര്‍ദ്ധന നടപ്പിലാക്കണമെന്ന് ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ആശാമോഹന്‍ ആവശ്യപ്പെട്ടു.
കേരള ഹോസ്പിറ്റല്‍ എംപ്ലോയീസ് ഫെഡറേഷന്‍ (ബിഎംഎസ്) സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ്ണയുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു ആശാമോഹന്‍.
രോഗികളടെ സുരക്ഷിതത്വ കുറവിന് കാരണമാകുമെന്നതിനാല്‍ ആശുപത്രികളില്‍ നടപ്പാക്കിവരുന്ന ജീവനക്കാരുടെ കരാര്‍ വ്യവസ്ഥ നിര്‍ത്തലാക്കണം.
ജീവനക്കാരെ സ്ഥിരപ്പെടുത്തി വേതന വര്‍ദ്ധന നടപ്പാക്കണമെന്നും ആശാമോഹന്‍ ആവശ്യപ്പെട്ടു. എന്‍ജിഒ സംഘ് സംസ്ഥാന സെക്രട്ടറി എസ്.കെ. ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി
ഫെഡറേഷന്‍ പ്രസിഡന്റ് സജി എസ്.നായര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണാട് വാസുദേവന്‍, എ.സി. കൃഷ്ണന്‍, കെ. സുരേഷ്‌കുമാര്‍, തങ്കം, സുമ, അശ്വനി, പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















