ആലപ്പുഴ: മന്ത്രിമാരുടെ എണ്ണത്തിലല്ല, മനോഭാവത്തിലാണ് കാര്യമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. മന്ത്രിമാരുടെ ചേരിപ്പോരു കാരണം ആലപ്പുഴ ജില്ലയുടെ വികസനം അട്ടിമറിക്കപ്പെടുന്നതില്‍ പ്രതിഷേധിച്ച് ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന കളക്‌ട്രേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയ്‌ക്ക് നാലു മന്ത്രിമാരുണ്ട്. പക്ഷെ വികസനത്തില്‍ ജില്ല ഏറെ പിന്നാക്കമാണ്. ഇതിന് പരിഹാരം ഉണ്ടാകണം. ചേരിപ്പോരും താന്‍പോരിമയുമാണ് ജില്ലയുടെ വികസന മുരടിപ്പിന് കാരണം.
നേരത്തെ യുപിഎ സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് എട്ടു മന്ത്രിമാര്‍ ഉണ്ടായിരുന്നു. പക്ഷെ സംസ്ഥാനത്തിന് യാതൊരു ഗുണവും ഉണ്ടായില്ല. കോണ്‍ഗ്രസും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും താഴേക്ക് വളരുമ്പോള്‍ ബിജെപി മാത്രമാണ് മുകളിലേക്ക് വളരുന്നത്. ഇക്കൂട്ടരുടെ കുപ്രചാരണങ്ങള്‍ ജനം തിരിച്ചറിയുന്നതിന്റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ. സോമന്‍ അദ്ധ്യക്ഷനായി. പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ പൊന്നപ്പന്‍, കേരളം കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ടു, ഡി, അശ്വിനി ദേവ്, റ്റി. സജീവ്‌ലാല്‍, എം.വി ഗോപകുമാര്‍, കൊട്ടാരം ഉണ്ണികൃഷ്ണന്‍ എല്‍ പി ജയചന്ദ്രന്‍, പി.കെ വാസുദേവന്‍, ഡി. പ്രദീപ്, സി.എ പുരുഷോത്തമന്‍, ഗീതാ രാംദാസ്, സുമി ഷിബു, പാലമുറ്റത്തു വിജയകുമാര്‍, ജയകുമാര്‍ പെരുമ്പളം, ജിവിനോദ് കുമാര്‍, വി. ശ്രീജിത്ത്, സജു എടക്കല്‍, മണിക്കുട്ടന്‍ വെട്ടിയാര്‍, ബിജു മഠത്തില്‍, വിനോദ് കുമാര്‍, കെ.ഡി പ്രസന്നകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
















