Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന കളളപ്രചാരണം സംസ്ഥാന ഭരണകൂടത്തിനെതിരായ ജനവികാരം മറച്ചുവെക്കാന്‍ : കെ.പി.ശ്രീശന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 10, 2017, 09:13 pm IST
inKannur

കണ്ണൂര്‍: തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ സിപിഎം നടത്തുന്ന കളളപ്രചാരണം സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന ഭരണകൂടത്തിനെതിരായി നിലനില്‍ക്കുന്ന ജനവികാരം മറച്ചുവെയ്‌ക്കാനുളള നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.പി.ശ്രീശന്‍ പറഞ്ഞു. കഴിഞ്ഞ ആറുമാസമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാത്തതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുകയാണ്. തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ യഥാക്രമം ഹാജരാക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതാണ് കേന്ദ്രം സംസ്ഥാനത്തിന് ഫണ്ട് അനുവദിക്കാതിരിക്കാന്‍ കാരണം. അനുവദിച്ച ഫണ്ട് ഏത് വിധത്തില്‍ എത്ര തൊഴിലാളികള്‍ക്ക് എത്ര ദിവസത്തെ കൂലിയായി നല്‍കി,എത്ര ദിവസം, എത്ര തുക എന്നിങ്ങനെയുളള കണക്കുകള്‍ സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയില്ല. സോഷ്യല്‍ ഓഡിറ്റിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ഫണ്ട് അനുവദിക്കാനാവൂ. ഈ യാഥാര്‍ത്ഥ്യം മറച്ചുവെച്ചു കൊണ്ടാണ് കുപ്രചാരണം നടത്തുന്നത്.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് നാമമാത്രമായ കൂലിയാണ് തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍ക്ക് കൊടുത്തിരുന്നത്. എന്നാല്‍ തൊഴിലുറപ്പു പദ്ധതിക്കായി ബിജെപി സര്‍ക്കാര്‍ ഭീമമായ തുക നീക്കിവെയ്‌ക്കുകയും 213 രൂപയുണ്ടായിരുന്ന കൂലി ആദ്യം 229 ആയും പീന്നീട് 240 രൂപയായും വര്‍ദ്ധിപ്പിക്കുകയും ഏറ്റവും ഒടുവില്‍ കൂലി 258 രൂപയാക്കാനും തീരുമാനിച്ചിരിക്കുകയാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം മറച്ചുവെച്ച് സിപിഎം തൊഴിലാകളെ വഞ്ചിക്കുകയാണ്.

സോഷ്യല്‍ ഓഡിറ്റ് നടത്തിയാല്‍ മാത്രമേ പണം അനുവദിക്കാന്‍ കേന്ദ്രത്തിന് കഴിയൂ. എന്നാല്‍ ബിജെപി സംസ്ഥാന നേതൃത്വം കേരളത്തിലെ ഒരൊറ്റ തൊഴിലാളിയും കൂലികിട്ടാത്തതിന്റെ പേരില്‍ പട്ടിണി കിടക്കരുതെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് കഴിഞ്ഞ ദിവസം തൊഴിലാളികള്‍ക്ക് കൊടുക്കാനുളള കുടിശ്ശിക തീര്‍ക്കാന്‍ ആവശ്യമായ പണം കേന്ദ്രത്തെക്കൊണ്ട് കേരളത്തിന് അനുവദിപ്പിച്ചിരിക്കുന്നത്. ജൂലായ് 31 നുളളില്‍ കണക്കുകള്‍ നല്‍കാമെന്നാണ് കേരളം കേന്ദ്രത്തെ അറിയിച്ചിരിക്കുന്നത്. അന്നും കണക്കുനല്‍കുമെന്ന് പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.

അനുവദിക്കുന്ന തുകയ്‌ക്ക് സുതാര്യത വേണം. എന്നാല്‍ കേരള സര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിയുടെ തുക വകമാറ്റി ചെലവഴിച്ചു. എല്ലാ സംസ്ഥാനങ്ങളോടും തൊഴിലുറപ്പു പദ്ധതി നിരീക്ഷിക്കാന്‍ ഡയരക്ടര്‍മാരെ നിയമിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അധികാരത്തിലെത്തി ഒരു വര്‍ഷം കഴിഞ്ഞിട്ടും മറ്റ് സംസ്ഥാനങ്ങള്‍ ഡയരക്ടര്‍മാരെ നിയമിച്ചപ്പോള്‍ കേരളം അതിന് തയ്യാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വര്‍ഷമായി സംസ്ഥാനത്തെ കര്‍ഷകത്തൊഴിലാളി പെന്‍ഷനും മാസങ്ങളായി ക്ഷേമപെന്‍ഷനുകളും വിതരണം ചെയ്യാത്ത സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തെ കുറ്റപ്പെടുത്താന്‍ എന്ത് അര്‍ഹതയാണുളളതെന്നും അദ്ദേഹം ചോദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ അമൃതം പദ്ധതി പ്രകാരം കേരളത്തിലെ 9 നഗരങ്ങള്‍ക്ക് വികസനത്തിനായി 2016-17 വര്‍ഷം നല്‍കിയ 258 കോടിയില്‍ 3 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചതെന്നും സമസ്ത മേഖലയിലും പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കളളപ്രചാരണങ്ങള്‍ അഴിച്ചുവിട്ട് മുഖം രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് അധ്യക്ഷത വഹിച്ചു. ബിജെപി ദേശീയ സമിതിയംഗം പി.കെ.വേലായുധന്‍, മഹിളാമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷ സി.പി.സംഗീത, ബിജെപി സംസ്ഥാന സമിതിയംഗം വി.വി.ചന്ദ്രന്‍,ജില്ലാ വൈസ് പ്രസിഡണ്ട് കെ.രാധാകൃഷ്ണന്‍,ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്‍, ജില്ലാ സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന്‍, മഹിളാമോര്‍ച്ച ജില്ലാ പ്രസിഡണ്ട് എന്‍.രതി എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ സ്വാഗതം പറഞ്ഞു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എം.എ. സാര്‍ തലമുറകള്‍ക്ക് പ്രചോദനം: പി.ടി. ഉഷ എംപി

Kerala

പത്തനാപുരത്ത് പോര്‍ച്ചില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന് തീപിടിച്ച് വീട് മുഴുവനും കത്തിനശിച്ചു

Kerala

ഫോര്‍ട്ട് കൊച്ചിയിലെ കോഡാര്‍ ഹൗസ് ഹോട്ടലില്‍ വന്‍ തീപിടിത്തം

India

ഇന്ത്യയിൽ നിന്നുള്ള തിരഞ്ഞെടുത്ത മരുന്നുകൾക്ക് ഇറക്കുമതി തീരുവ ഒഴിവാക്കി അമേരിക്ക

ആംആദ്മി പാര്‍ട്ടി പ്രതിഷേധത്തില്‍ ആപ് എംഎല്‍എ ജര്‍നൈല്‍ സിങ്ങിന്‍റെ അനുയായി പൊലീസിനെ തല്ലുന്നു.
India

ആപ് എംഎല്‍എമാര്‍ പൊലീസിനെ ആക്രമിച്ചു, എംഎല്‍എമാരായ ജർനൈൽ സിംഗിനെയും സൗരഭ് ഭരദ്വാജിനെയും കസ്റ്റഡിയിലെടുത്തു

പുതിയ വാര്‍ത്തകള്‍

അഭിനയിക്കാന്‍ കഴിയുമെന്ന് ആദ്യം പറഞ്ഞത് വിജയ് ആണെന്ന് ഫഹദ് ഫാസില്‍

കൂട്ടബലാത്സംഗത്തിന് നേതൃത്വം നല്‍കിയ യുവ തൃണമൂല്‍ നേതാവ് മൊണോജിത് മിശ്ര (ഇടത്ത്) മമത (വലത്ത്)

ബിജെപി സര്‍ക്കാര്‍ തന്നെ വീട്ടുതടങ്കലിലാക്കിയെന്ന് മമത, വീട്ടുതടങ്കലില്‍ ഉള്ള ആള്‍ എങ്ങിനെ ഇന്ത്യാ സഖ്യയോഗത്തില്‍ പങ്കെടുത്തു?; മമതയ്‌ക്ക് പരിഹാസം

കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന്‌റെ വെടിയേറ്റ് നാല് സഹപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

ഒക്ടോബർ 2-ലെ ജന്തർ മന്തർ പ്രതിഷേധത്തിന് ദൽഹിയിൽ അനുമതിയില്ല, മുംബൈയിൽ ജയിൽ നിറയ്‌ക്കല്‍ സമരത്തിന് സിജെപി; എതിര്‍ക്കാന്‍ ബിജെപി

ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തുന്നുവെന്ന ആരോപണമായി വ്യാപാരി വ്യവസായി ഏകോപന സമിതി

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.