കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രമുഖ നടന്‍ ദിലീപിന്റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. കുറച്ചു സമയത്തിനുള്ളില്‍ ദിലീപിനെ കോടതിയില്‍ ഹാജരാക്കുമെന്നാണു സൂചന.
ഗൂഢാലോചന കേസിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല ആക്രമണത്തിനു പിന്നിലെന്നും വ്യക്തി വൈരാഗ്യം മാത്രമാണ് കാരണമെന്നും പോലീസ് പറയുന്നു. ദിലീപ് ഇപ്പോള്‍ ആലുവ പോലീസ് ക്ലബ്ബിലാണുള്ളത്.
അതേസമയം, ദിലീപിനൊപ്പം പോലീസ് ചോദ്യം ചെയ്ത സംവിധായകന്‍ നാദിര്‍ഷയെ സംബന്ധിച്ച് പോലീസ് വ്യക്തമായ ഉത്തരം നല്‍കുന്നില്ല. ജയിലില്‍നിന്ന് കേസിലെ പ്രതിയായ പള്‍സര്‍ സുനി നാദിര്‍ഷയെ ഫോണ്‍ ചെയ്‌തെന്ന മൊഴികള്‍ പുറത്തുവന്നതിന്റെ അടിസ്ഥാനത്തില്‍ നാദിര്‍ഷയെയും പോലീസ് കസ്റ്റഡിയിലെടുക്കുമെന്നാണു സൂചന.
അതേസമയം, ദിലീപിന്റെ അറസ്റ്റിനോടു പ്രതികരിക്കാനില്ലെന്ന് ആക്രമണത്തിനിരയായ നടിയുടെ കുടുംബം പ്രതികരിച്ചു.
















