കോഴിക്കോട്: മുക്കത്ത് നാല് വയസുകാരിക്ക് അച്ഛന്റെ ക്രൂരമര്‍ദ്ദനം. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടിയെ ഇരുമ്പ് വടിക്ക് മര്‍ദ്ദിക്കുകയായിരുന്നു.
സംഭവത്തില്‍ പിതാവ് മണാശേരി സ്വദേശി ജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദനത്തില്‍ കുട്ടിയുടെ അമ്മയ്‌ക്കും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗുരുതര മുറിവുകളുള്ള കുട്ടിയെ മുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി. വിദഗ്ധ ചികിത്സക്കായി കുട്ടിയെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു.
















