പാട്ന: ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ മകനും ഇപ്പോൾ ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് രാജിവയ്‌ക്കേണ്ടതില്ലെന്ന് ഇന്ന് ചേര്‍ന്ന ആര്‍.ജെ.ഡി യോഗത്തില്‍ തീരുമാനമായി.
അഴിമതിയാരോപണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തേജസ്വി യാദവിന്റെയും ബന്ധുക്കളുടെയും വീട്ടില്‍ സി.ബി.ഐ റെയ്ഡ് നടത്തിയതിനെ തുടര്‍ന്നാണ് യാദവിന്റെ രാജി ആവശ്യം ഉയര്‍ന്നത്. മുഴുവന്‍ ആര്‍.ജെ.ഡി എം.എല്‍.എമാരും എം.പിമാരും പങ്കെടുത്ത രണ്ടു മണിക്കൂര്‍ നീണ്ട യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
എന്നാല്‍ തേജസ്വി യാദവ് രാജിവയ്‌ക്കാന്‍ തയ്യാറായില്ലെങ്കില്‍ അഴിമതിയെപ്പറ്റി താഴെതട്ടു മുതല്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ബി.ജെ.പി അറിയിച്ചു.
















