തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. സെന്‍കുമാറിന്റെ വസ്തുതാപരമായ പ്രസ്താവനയെ രാഷ്‌ട്രീയവത്ക്കരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സെന്‍കുമാറുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം.ടി രമേശ്. സന്ദര്‍ശനം സൗഹൃദമായിരുന്നുവെന്നും മറ്റ് അര്‍ത്ഥങ്ങളൊന്നും കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സെന്‍കുമാറിന്റെ വീട്ടിലെത്തിയാണ് രമേശ് കൂടിക്കാഴ്ച നടത്തിയത്.
സെൻകുമാറിനെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ല. രാഷ്‌ട്രീയ പ്രവേശനം സംബന്ധിച്ച് നിലപാട് വ്യക്തമാക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും രമേശ് വ്യക്തമാക്കി.
















