ശ്രീനഗര്‍: ലഷ്കറെ ത്വയ്ബ ഭീകര സംഘടനയുടെ ഉത്തര്‍പ്രദേശ് പ്രസിഡന്റിനെ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തു. യു.പിയിലെ മുസാഫര്‍നഗര്‍ സ്വദേശിയായ ആദില്‍ എന്ന സന്ദീപ് കുമാര്‍ ശര്‍മയാണ് അറസ്റ്റിലായത്. തെക്കന്‍ കാശ്മീരില്‍ എസ്.എച്ച്.ഒയേയും അഞ്ച് പോലീസുകാരേയും വധിച്ച കേസിലെ പ്രധാന പ്രതിയാണ് ഇയാൾ.
ഇയാളെ കൂടാതെ കുല്‍ഗാം സ്വദേശി മുനീബ് ഷായേയും പോലീസ് അറസ്റ്റു ചെയ്തു. ഈ വര്‍ഷമാദ്യമാണ് ആദില്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലഷ്കറെ ത്വയ്ബയില്‍ ചേര്‍ന്നത്. ആദില്‍ ജൂലൈയിൽ കാശ്മീരിലെ അനന്തനാഗില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം വധിച്ച ബഷീര്‍ ലഷ്കരിയുടെ അടുത്ത അനുയായിയാണ്.
















