മുംബൈ: മഹാരാഷ്ട്രയിലെ 36 ലക്ഷം കര്‍ഷകരുടെയും മുഴുവന്‍ കടങ്ങളും എഴുതിത്തള്ളുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ഇത് പ്രകാരം സംസ്ഥാനത്തെ 1.34 കോടി കര്‍ഷകരില്‍ 89 ലക്ഷം പേരും പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തൽ.
ഛത്രപതി ശിവജി മഹാരാജ് കൃഷി സമ്മാന്‍ യോജന പദ്ധതിയില്‍ പെടുത്തിയാണു കടം എഴുതിത്തള്ളുന്നത്. 34,022 കോടി രൂപയുടെ പദ്ധതിയാണ് ഇത്. കര്‍ഷക ആത്മഹത്യ ഏറ്റവും കൂടുതല്‍ നടന്ന യാവത്മാല്, ബുല്‍ധാന, അമരാവതി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇതിന്റെ ഗുണം കൂടുതലും ലഭിക്കുക. കാര്‍ഷിക ആവശ്യങ്ങള്‍ക്കായി കടം എടുത്തിട്ടുള്ള കര്‍ഷകര്‍ക്കാണ് ഇത് ബാധകമാകുക.
















