കൊല്ലം: നാടിനെ മറക്കരുതെന്ന പാഠം പകര്‍ന്നത് ബാലഗോകുലമാണെന്ന് ചലച്ചിത്രതാരം അനുശ്രീ. ബാലഗോകുലം സംസ്ഥാന സമ്മേളനത്തില്‍ ബാലപ്രതിഭകളെ അനുമോദിച്ച് സംസാരിക്കുകയായിരുന്നു അനുശ്രീ.
ജന്മാഷ്ടമി ശോഭായാത്രകളില്‍ ഒരുക്കങ്ങളും മറ്റുമായി മുന്‍നിരയില്‍ നിന്ന ബാല്യം ഓര്‍മ്മിച്ച അനുശ്രീ, ഏത് തിരക്കിലും ഗോകുലത്തിന്റെ പരിപാടികളില്‍ പങ്കെടുക്കാന്‍ സന്തോഷമാണുള്ളതെന്നും പറഞ്ഞു.
ക്ഷേത്രങ്ങളിലെ പരിപാടികളില്‍ ഒത്തുചേരണമെന്ന ഭാവത്തിന് പ്രേരണയായത് ഗോകുലത്തിന്റെ പ്രഭാവമാണ്, അനുശ്രീ കൂട്ടിച്ചേര്‍ത്തു.ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി ആര്‍. പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
















