Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വിവാദം ഗവര്‍ണറോടുള്ള അസഹിഷ്ണുത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2017, 09:58 pm IST
in India

മാഹി: പുതുച്ചേരി നിയമസഭയിലേക്ക് ബിജെപി അംഗങ്ങളെ നോമിനേറ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കോലാഹലങ്ങള്‍ പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണറോട് കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തുടര്‍ച്ച.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി നിയമസഭയിലേക്ക് ആകെയുള്ള നിയമസഭാ അംഗങ്ങളുടെ എണ്ണത്തിന്റെ പത്ത് ശതമാനം പേരെ നോമിനേറ്റ് അംഗങ്ങളായി തെരഞ്ഞെടുക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെ 30 എംഎല്‍എമാരുളള നിയമസഭയിലേക്ക് മൂന്നു പേരെയാണ് നോമിനേറ്റ് ചെയ്യുന്നത്.

ഗവര്‍ണര്‍ ശുപാര്‍ശ ചെയ്യുന്ന മൂന്നുപേരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ എംഎല്‍എമാരായി പ്രഖ്യാപിക്കുന്നതാണ് രീതി. കാലങ്ങളായി ഇത്തരത്തില്‍ മൂന്ന് അംഗങ്ങളെ തെരഞ്ഞെടുക്കാറുണ്ട്.

ഏതാനും ദിവസം മുമ്പ് പുതുച്ചേരി ഗവര്‍ണര്‍ കിരണ്‍ ബേദി ബിജെപിയുടെ മൂന്ന് സംസ്ഥാന നേതാക്കളെ എംഎല്‍എ സ്ഥാനത്തേക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ശുപാര്‍ശ ചെയ്തിരുന്നു.

തുടര്‍ന്ന് മന്ത്രാലയം മൂന്നുപേരെയും നിയമിച്ചു കൊണ്ട് ഉത്തരവിറക്കുകയും ഗവര്‍ണര്‍ മൂന്നു പേരെയും സത്യപ്രതിജ്ഞ ചെയ്യിച്ച് എംഎല്‍എമാരായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് പുതുച്ചേരിയില്‍ ഭരണത്തിലുള്ള കോണ്‍ഗ്രസ് ആരോപണങ്ങളുമായി രംഗത്തെത്തിയത്.

1964ല്‍ ലാല്‍ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് പുതുച്ചേരി നിയമസഭയിലേക്ക് വിവിധ മേഖലകളില്‍ കഴിവു തെളിയിച്ചവരെ നോമിനേറ്റ് ചെയ്യാന്‍ തീരുമാനിച്ചത്.

മുപ്പതംഗ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് വി. നാരായണസ്വാമി നയിക്കുന്ന മന്ത്രിസഭയ്‌ക്ക് സഖ്യകക്ഷിയായ ഡിഎംകെയിലെ രണ്ടു പേരുടേതുള്‍പ്പെടെ 17 പേരുടെ പിന്തുണയാണ് നിലവിലുള്ളത്. പ്രതിപക്ഷത്ത് എന്‍ആര്‍ കോണ്‍ഗ്രസിന് എട്ട്, എഐഡിഎംകെക്ക് നാല്, മാഹിയില്‍ നിന്നും വിജയിച്ച ഒരു സ്വതന്ത്ര അംഗം.

തെരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ എല്ലാ അധികാരവും നോമിനേറ്റഡ് അംഗങ്ങള്‍ക്കുമുണ്ട് എന്നതിനാല്‍ നിലവിലെ കോണ്‍ഗ്രസ് ഭരണത്തിന് തന്നെ ബിജെപി എംഎല്‍എമാരുടെ കടന്നുവരവ് ഭീഷണിയാകുമെന്ന ആശങ്ക കൂടിയാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ഉണ്ടാക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍.

ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ ബിജെപി നേതാക്കളെ എംഎല്‍എമാരായി നോമിനേറ്റ് ചെയ്തതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പുതുച്ചേരിയില്‍ കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള ചില സംഘടനകള്‍ ഹര്‍ത്താല്‍ നടത്തി.

നടപടിക്കെതിരെ കോ ണ്‍ഗ്രസ് ചെന്നൈ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിന്റെ വിധി പന്ത്രണ്ടിന് പുറത്തുവരാനിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണാഘോഷം ഇനി നാട്ടില്‍ തന്നെ… മം​ഗ​ളൂ​രു-​ചെ​ന്നൈ എ​ഗ്‌​മോ​ർ അടക്കം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​നുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കള്ളപ്പണം: തൃണമൂലിന്റെ 440 കോടി ബാങ്ക് നിക്ഷേപം ഇഡി മരവിപ്പിച്ചു

India

ഓൺലൈൻ ജിഹാദും യുവാക്കളുടെ ബ്രെയിൻ വാഷിംഗും! ഐസിസ്-അൽഖ്വയ്ദ സഹായികൾ എൻഐഎ റഡാറിൽ, ദൽഹി ഉൾപ്പെടെ 9 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ

News

ബംഗ്ലാദേശികൾ: അസമിലെ കാര്യം ചിലർ നടത്തുന്ന കുപ്രചാരണങ്ങൾ പോലെയല്ല

Kerala

അഞ്ചുപേര്‍ കാണാമറയത്ത് തന്നെ; തെരച്ചില്‍ ഇന്നും തുടരും

പുതിയ വാര്‍ത്തകള്‍

പെരുമഴ ഇന്നും തുടരും; മൂന്നു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ഡിഡ്‌ജെറിഡൂ-തബല ജുഗൽബന്ദി ആസ്വദിച്ച് മോദി ; ഇരു രാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധങ്ങളെ മനോഹരമായി പകർത്തിയെന്നും പ്രധാനമന്ത്രി

ദേശീയപാതാ വികസനം: കേരളത്തിന് 2039 കോടി, ശബരിമല, മൂന്നാര്‍, വയനാട് റോപ് വേയ്‌ക്ക് അനുമതി

‘ലോകത്തിന്റെ വെല്ലുവിളികളെ നമ്മൾ ഒരുമിച്ച് നേരിടും’ : ഓസ്ട്രേലിയയിൽ ഭാരതത്തിന്റെ ശക്തിയെ എടുത്ത് കാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി

ഫിഫ ലോകകപ്പ്: നാലായി ചുരുങ്ങാന്‍ എട്ട് കൂട്ടര്‍, ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍

വിദേശയാത്രയും സ്ഥാനക്കയറ്റവും: സമ്പൂർണ്ണ രാശിഫലം (09 ജൂലൈ 2026) – AI ജ്യോതിഷം

മാലിന്യ നിക്ഷേപവും നിരോധിത പ്ലാസ്റ്റിക് ഉപയോഗവും: 1.10 കോടി പിഴ ചുമത്തി

ഉസ്‌ബെക്കിസ്ഥാനില്‍ മരിച്ച സാവരിയയുടെ സംസ്‌കാരം ഇന്ന് ഹരിപ്പാട്ട്

ചിറക്കൽ മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഐതീഹ്യത്തെ കുറിച്ചറിയാം

ശാന്തമായി ധ്യാനം ചെയ്‌താൽ മിക്ക രോഗവും മാറി ആരോഗ്യം നേടിയെടുക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.