കോഴിക്കോട്: ജിഎസ്ടിയുമായി ബന്ധപ്പെട്ട് നാളെ നടത്തുന്ന കടയടപ്പ് സമരത്തില്‍ ഹോട്ടലുകള്‍ പങ്കെടുക്കില്ലെന്ന് കേരള ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ കോഴിക്കോട് ജില്ലാകമ്മിറ്റി അറിയിച്ചു. കെഎച്ച്ആര്‍എ ഭാരവാഹികളുമായി ധനമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ഹോട്ടല്‍ വ്യാപാരികള്‍ക്ക് അനുകൂലമായ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ധാരണയായതിനാല്‍ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കടയടപ്പില്‍ പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
















