കോഴിക്കോട്: വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഭാരതീയ വിദ്യാനികേതന്‍ അനുമോദിച്ചു. പോലീസ് ക്ലബില്‍ നടന്ന അനുമോദന സദസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് എ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ അധ്യക്ഷന്‍ പി. ശങ്കരന്‍ അനുമോദനഭാഷണം നടത്തി. ഐഎഎസ് സെലക്ഷന്‍ ലഭിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി അമിത്തും കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നേടിയ വി. വികാസും വിദ്യാനികേതന്‍ അനുഭവങ്ങള്‍ പങ്കുവെച്ചു.
വിദ്യാനികേതന്‍ ട്രഷറര്‍ വി.വി. കുഞ്ഞമ്പു രചിച്ച വ്യാസഭൂമിയില്‍ കവിതാസമാഹാരം ജനാര്‍ദ്ദനന്‍ പള്ളിക്കുന്ന്, ഡോ.എസ്. വിക്രമന് നല്‍കി പ്രകാശനം ചെയ്തു. ജില്ലാസെക്രട്ടറി എം. കൃഷ്ണദാസ് സ്വാഗതവും ജോയിന്റെ സെക്രട്ടറി സി.പി.ജി. രാജഗോപാല്‍ നന്ദിയും പറഞ്ഞു.
















