പര്‍ശനീശ പര്‍ശനീശ പര്‍ശനീശ കൈതൊഴാം
ദര്‍ശനമരുളിയിന്നനുഗ്രഹിക്ക സാദരം
നിത്യദുഃഖ സാഗരത്തില്‍ നിന്നു മോക്ഷമേകിനീ
ഭക്തരായ ഞങ്ങളെയനുഗ്രഹിക്ക സാദരം
പാടിയില്‍ പവിത്രമാം പുരളി മാമലയിലും
തേടിവന്നു നിന്നനുഗ്രഹങ്ങളേറ്റുവാങ്ങുവാന്‍
മത്സ്യരൂപമാര്‍ന്നൊരാകിരീടവുമണിഞ്ഞു
ദര്‍ശനം തരൂ കനിഞ്ഞനുഗ്രഹിക്കദൈവമേ
ആറിലായ് പിറന്നു ദിവ്യരൂപമാര്‍ന്ന ദൈവമേ
നീറിടും കരളുമായ് വരുന്നു നിന്റെ മുന്നില്‍ ഞാന്‍
അല്ലലോടെയങ്ങയെ വിളിച്ചീടുന്ന വേളയില്‍
വില്ലുമമ്പുമായണഞ്ഞു ഞങ്ങളെ തുണയ്‌ക്കുക
ഒന്നുമില്ല നിന്റെ മുന്നിലിന്നു കാഴ്ചവെക്കുവാന്‍
കണ്ണുനീരുമാത്രമാണ് കണ്‍തുറന്നീടണമേ
പര്‍ശിനിക്കടവില്‍ നിത്യദീപമായ് വിളങ്ങിടും
വിശ്വരൂപമേ തൊഴുന്നു ദര്‍ശനം തരൂ തരൂ.
















