ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്
ഇടുക്കി: കൊടുംകാട്ടില്‍ സ്ഥാപിച്ച കുരിശ് നീക്കാന്‍ നടപടി തുടങ്ങി. ഇതിനായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അടിമാലി ആറാം മൈല്‍ മാമലക്കണ്ടം വനമേഖലയിലാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്.
റോഡ് നിരപ്പില്‍ നിന്ന് 500 അടി ഉയരത്തില്‍ സ്ഥാപിച്ച കുരിശ് ഗ്രീന്‍ കെയര്‍ കേരളയുടെ ജില്ലാ സെക്രട്ടറി ബുള്‍ബേന്ദ്രനാണ് കണ്ടെത്തിയത്. പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മേയ് 19ന് ജന്മഭൂമി ഈ സംഭവം വാര്‍ത്തയാക്കിയതോടെ ജില്ലാ ഭരണകൂടം നടപടിയടുക്കാന്‍ നിര്‍ബന്ധിതരായി.

ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത
എത്രയും വേഗം സ്ഥലത്തെത്തി പരിശോധന നടത്തി കുരിശ് നീക്കണമെന്നാണ് മൂന്നാര്‍ ഡിഎഫ്ഒ, ജില്ലാ പോലീസ് മേധാവി, ദേവികുളം സബ് കളക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ആനത്താരയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയാറാകാത്തതും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
















