കുറ്റിയാടി: ഇക്കോ ടൂറിസം കേന്ദ്രമായ ജാനകിക്കാട് കേന്ദ്രീകരിച്ച് കുറ്റിയാടി മലയോരത്തെ വിനോദ സഞ്ചാര വികസനത്തിന് വന്‍ സാധ്യതകളുണ്ടെന്ന് മന്ത്രി കെ.രാജു പറഞ്ഞു. ഇന്നലെ ജാനകിക്കാട് സന്ദര്‍ശിച്ചതിനു ശേഷം ചേര്‍ന്ന വനം സംരക്ഷണ സമിതിയുടെയും ഉദ്യോഗസ്ഥരുടെയും,ജനപ്രതിനിധികളുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ നശിപ്പിക്കാതെ ടൂറിസവും വനവും സംരക്ഷിച്ച് പ്രകൃതിപഠനത്തിനും ആസ്വാദനത്തിനും വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. ഇ.കെ.വിജയന്‍.എംഎല്‍എ, കെ.എം സതി.കെ.സജിത്ത് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
















