വടകര: കേരള സാങ്കേതിക സര്‍വ്വകലാശാല നാലാം സെമസ്റ്റര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ വടകര കോളജ് ഓഫ് എഞ്ചിനിയറിംഗ് ജില്ലയിലും കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകള്‍ ഉള്‍പ്പെടുന്ന ക്ലസ്റ്ററിലും ഒന്നാം സ്ഥാനത്ത്. 160 ഓളം എഞ്ചിനിയറിംഗ് കോളജുകളില്‍ മികച്ച ആദ്യത്തെ 30 കോളജുകളിലും വടകര എഞ്ചിനിയറിംഗ് കോളജ് സ്ഥലം പിടിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ നേടിയ ആദ്യത്തെ എഞ്ചിനിയറിംഗ് കോളജു കൂടിയാണിത്.
നേരത്തെ അഫിലിയേഷന്‍ ഉണ്ടായിരുന്ന കുസാറ്റ് പ്രസിദ്ധീകരിച്ച എട്ടാം സെമസ്റ്റര്‍ പരീക്ഷയില്‍ സിവില്‍ വിഭാഗത്തില്‍ നൂറു ശതമാനം വിജയം കരസ്ഥമാക്കിയതും മറ്റൊരു നേട്ടമാണ്. കോളജിലെ ഇലക്ട്രിക്കല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച അന്തരീക്ഷ മലിനീകരണം തീരെയില്ലാത്ത സോളാര്‍ വെഹിക്കിളും ജനശ്രദ്ധയാകര്‍ച്ചിരുന്നു. കേംബ്രിഡ്ജ് യൂണനിവേഴ്‌സിറ്റിയില്‍ പി.എച്ച്.ഡി. ചെയ്യാന്‍ യോഗ്യത നേടിയ ലോകത്തിലെ മികച്ച 50 വനിതാ എഞ്ചിനിയര്‍മാരില്‍ ഒരാളായ വടകര സ്വദേശിയായ നികിത ഹരി ഈ കോളജിലെ ലക്‌ട്രോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തിലെ അഞ്ചാം ബാച്ച് (2003-07) വിദ്യാര്‍ത്ഥിയായിരുന്നു.
















