ഇടുക്കി: പി.ടി തോമസ് എം.എല്‍.എയ്‌ക്കെതിരെ വിവാദ പരമാര്‍ശവുമായി മന്ത്രി എം.എം മണി രംഗത്തെത്തി. ഒരുപാട് ചെറ്റത്തരം മാത്രം പറയുന്ന പൊതുപ്രവര്‍ത്തകനാണ് പി.ടി തോമസെന്ന് എം.എം മണി അരോപിച്ചു. നിയമസഭയിലും പി.ടി തോമസ് ഒരു ശല്ല്യമാണെന്നും കൊട്ടാക്കമ്പൂരില്‍ തനിക്ക് ഭൂമിയുണ്ടെങ്കില്‍ അദ്ദേഹത്തിന് സൗജന്യമായി എഴുതിക്കൊടുക്കാമെന്നും അദ്ദേഹം കട്ടപ്പനയില്‍ മാദ്ധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
പി.ടി തോമസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചതാണെന്നും ഒരാള്‍ വിചാരിച്ചിട്ടും അത് നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















