തലശ്ശേരി: കണ്ണൂര്‍ ജില്ലാ കോണ്‍ഗ്രസ് സെക്രട്ടറിയും തലശ്ശേരി ബ്ലോക്ക് മുന്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമായ ഇ.ജി.ശാന്തക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്ന് കെപിസിസിക്ക് പരാതി. കോണ്‍ഗ്രസ്സിന്റെ സമരങ്ങളില്‍ പങ്കെടുക്കില്ലെന്നും ടൗണ്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി നിലവിലുണ്ടായിരുന്ന ഭരണസമിതിക്ക് വിരുദ്ധമായി എല്‍ഡിഎഫിന് അനുകൂലമായി പ്രവര്‍ത്തിച്ച് ബാങ്ക് തെരഞ്ഞെടുപ്പില്‍ പരാജയപ്പെടാന്‍ ഇടയാക്കി എന്നുമാണ് പരാതിയില്‍ പറയുന്നത്.
















