പാലക്കാട്: അസംഘടിതരായ നഗരത്തിലെ ചുമട്ടുതൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് ചന്ദ്രശേഖരന്‍ പൊതുപ്രവര്‍ത്തനരംഗത്ത് തുടക്കം കുറിച്ചത്. സംസ്ഥാനത്ത് 1967ല്‍ ബിഎംഎസിന് തുടക്കം കുറിക്കുകയും 69ടെ പാലക്കാട് അതിന്റെ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.
വലിയങ്ങാടിയില്‍ ഒരുവിഭാഗത്തിന് മാത്രമാണ് ചുമട്ടുതൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തനം ഉണ്ടായിരുന്നത്. ഇവിടേക്കാണ് ചന്ദ്രശേഖരന്‍ തന്റെ പ്രവര്‍ത്തനത്തിന് കാല്‍വയക്കുന്നത്. തുടര്‍ന്ന് ടെക്സ്റ്റയില്‍ രംഗത്തും ചിപ്‌സ് തൊഴിലാളികളികള്‍ക്കിടയിലേക്കും സംഘടനാ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. എന്നാല്‍ കഞ്ചിക്കോട് സിഐടിയു മേധാവിത്വത്തിനെതിരെ നിശബ്ദമായ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം കാവിക്കൊടിക്ക് ആധിപത്യം ആരംഭിക്കുന്നത്.
ചുരുങ്ങിയ കാലത്തിനിടയില്‍ ജില്ലയിലെ പലഭാഗങ്ങളിലും ബിഎംഎസിന് യൂണിറ്റുകള്‍ തുടങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മാത്രമല്ല നിരവധി പ്രവര്‍ത്തകരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കുവാനും സാധിച്ചു.രണ്ടരപതിറ്റാണ്ടിനിടയില്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി എന്നീപദവികളില്‍ വരെ അദ്ദേഹമെത്തി. 80കളുടെ ആദ്യപാദത്തോടെയാണ് ബിജെപിയിലേക്കുള്ള രംഗപ്രവേശം.തുടര്‍ന്ന് ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി,പ്രസിഡന്റ്, മേഖലാ പ്രസിഡന്റ്,സംസ്ഥാന കമ്മറ്റി അംഗം, ദേശീയകൗണ്‍സില്‍ അംഗം എന്നീപദവികളില്‍ വരെയെത്തി.
ഈ കാലഘട്ടത്തിനിടയില്‍ മുന്നാവധക്കേസ്, ലതാവധക്കേസ് എന്നിവയുടെ കുറ്റവാളികളെ കണ്ടെത്തുന്നതിന് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കുകയും, അവസാനം വരെ പോരാടുകയും ചെയ്തു.ആത്മാര്‍ത്ഥതയും സത്യസന്ധതയും ലക്ഷ്യം വരെ പോരാടുവാനുള്ള ത്യാഗമനോഭാവവുമാണ് അദ്ദേഹത്തിന് കൈമുതലായുണ്ടായിരുന്നത്. ഏത് വിഷയത്തെക്കുറിച്ചും ഗഹനമായി പഠിക്കുകയു, വിശദാംശകള്‍ കണ്ടെത്തുവാനും പ്രത്യേക കഴിവുമുണ്ടായിരുന്നു.
കര്‍ഷകമോര്‍ച്ചുയുടെ സംസ്ഥാന പ്രസിഡന്റായിരിക്കെ കാര്‍ഷിക സര്‍വകലാശാലയിലെ അഴിമതികള്‍ അദ്ദേഹമാണ് പുറത്തുകൊണ്ടുവന്നതെന്നും എടുത്തുപറയേണ്ടതുണ്ട്.
















