മര്‍ദ്ദനത്തിന്റെ പുതിയ മുറ…. മെഡിക്കല്‍ ഫീസ് വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് എ ബി വി പി നടത്തിയ കളട്രേറ്റ് മാര്‍ച്ചില്‍ ദേശീയ നിര്‍വാഹക സമിതിയംഗം കെ .വി വരുണിനെ പോലീസ് കഴുത്തി കുരുക്കിട് പിടിച്ചു കൊണ്ടു പോകുന്നു.(ചിത്രം:പി.പി ദിനേഷ് കുമാര്‍)
കോഴിക്കോട്: സ്വാശ്രയ കോളജ് ഫീസ് വര്‍ദ്ധനയില്‍ പ്രതിഷേധിച്ചും കേരള സാങ്കേതിക സര്‍വകലാശാല വിദ്യാ ര്‍ത്ഥികളോടുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവഗണനയില്‍ പ്രതിഷേധിച്ചും മാര്‍ച്ച് നടത്തിയ എബിവിപി പ്രവര്‍ ത്തകര്‍ക്ക് നേരെ പോലീസ് അതിക്രമം.
എബിവിപി കോഴിക്കോട് ജില്ലാ സമിതിയുടെ നേതൃത്വത്തിലാണ് കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്.
മാര്‍ച്ച് കലക്ടറേറ്റ് കവാടത്തിന് മുന്നില്‍ തടഞ്ഞതിന് തൊട്ടുപിന്നാലെ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ പോ ലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.
ഇതിനിടെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ലാ ത്തി വീശി. എബിവിപി ദേശീ യ നിര്‍വാഹക സമിതി അം ഗം കെ.ബി. വരുണ്‍പ്രസാദ്, സംസ്ഥാന സമിതി അംഗങ്ങളായ ഡി.എസ്. അഭിരാം, ഷാജി, അര്‍ ജുന്‍, അഭിലാഷ്, സുബിത്ത് എന്നിവരെ മാരകമായി പോലീസ് മര്‍ദ്ദിച്ചു. അഭിരാം, വരുണ്‍ പ്രസാദ്, അര്‍ജുന്‍ എന്നിവരെ ലാത്തികൊണ്ട് കുത്തി. റോഡിലൂടെ വലിച്ചിഴച്ചാണ് ഇവരെ പോലീസ് വാഹനത്തിലേക്ക് കയറ്റിയത്.
നേതാക്കള്‍ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് പ്രവര്‍ ത്തകര്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു. ഇവരെ പോലീസ് സ്ഥലത്തു നിന്നു അറസ്റ്റ് ചെയ്ത് നീക്കി.
പോലീസ് എറിഞ്ഞ കണ്ണീര്‍വാതക ഷെല്‍ പതിച്ചത് മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലേക്കായിരുന്നു. ന്യൂസ്-18 സീനിയര്‍ ക്യാമറാമാന്‍ വിനോദ് കുമാറിന് ഷെല്‍ തറച്ച് കാലിന് പരിക്കേറ്റു. ഇദ്ദേഹത്തെ കോ ഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടാതെ നിരവധി എബിവിപി പ്രവര്‍ത്തകര്‍ക്കും പോ ലീസ് ലാത്തിച്ചാര്‍ജ്ജില്‍ മര്‍ദ്ദനമേറ്റിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരേയും കയ്യേറ്റശ്രമവുമുണ്ടായി.
എരഞ്ഞിപ്പാലത്തു നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകരാണ് അ ണിനിരന്നത്. ജില്ലാ ജോയിന്റ് കണ്‍വീനര്‍ ഹരികൃഷ്ണന്‍, ജില്ലാ സമിതി അംഗം മി ഥുന്‍ലാല്‍, കേദാര്‍നാഥ്, വി. ടി. വൈശാഖ് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. അസി. കമ്മീഷണര്‍ ഇ. പി. പൃഥ്വിരാജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് സ്ഥലത്തുണ്ടായിരുന്നത്.
















