Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഇന്ത്യ-ഇസ്രായേല്‍ ഭായ് ഭായ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2017, 08:49 pm IST
inVicharam

പതിനാല് രാജ്യങ്ങളുമായി മാത്രം അതിരു പങ്കിടുന്ന ചൈന അധികാര ത്തര്‍ക്കത്തിലേര്‍പ്പെട്ടിരിക്കുന്നത് 23 രാജ്യങ്ങളുമായാണ്. അതിലൊരു രാജ്യം മാത്രമാണ് ഇന്ത്യയെങ്കിലും ഏഷ്യയിലെ അധികാര വടംവലിയില്‍ ചൈനയ്‌ക്ക് പ്രധാന വെല്ലുവിളി ഇന്ത്യയാണ്. സിക്കിമിലും അരുണാചല്‍ പ്രദേശിലും ലഡാക്ക് പ്രദേശത്തുമുള്ള ചൈനീസ് സൈന്യത്തിന്റെ അതിരുകടന്ന സാന്നിധ്യം അതേ അളവിലോ അതില്‍ കൂടുതലോ ചൈനയുടെ അയല്‍രാജ്യങ്ങളെല്ലാം അനുഭവിക്കുന്നുണ്ട്. കടലിനക്കരെയുള്ള രാജ്യങ്ങളുമായിപ്പോലും തര്‍ക്കത്തിലേര്‍പ്പെടുന്ന ചൈനയ്‌ക്ക് ഇസ്രായേലുമായുള്ള ഇന്ത്യയുടെ പുതിയ തുടക്കം ഏറെ വെല്ലുവിളി ഉയര്‍ത്തുന്നു.

അമേരിക്കയിലെ ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവും ഇസ്രായേലും ഇന്ത്യന്‍ പക്ഷത്തേക്ക് കൂടുതലായി ചായുന്നത് ഏഷ്യയിലെ ഇന്ത്യ-ചൈനാ ബലാബലത്തില്‍ ഇന്ത്യയ്‌ക്ക് കൂടുതല്‍ കരുത്തു നല്‍കുന്നതാണെന്ന് ബീജിങ് കണക്കുകൂട്ടുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അമേരിക്കന്‍-ഇസ്രായേല്‍ സന്ദര്‍ശന സമയം തന്നെ സിക്കിം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള പ്രധാന കാരണം ഇതാവാം. ഇന്ത്യയുടേയും ഭൂട്ടാന്റെയും ചൈനയുടേയും അതിര്‍ത്തികള്‍ യോജിക്കുന്ന ദോക് ലാ മേഖലയില്‍ ഭൂട്ടാന്റെ ഭൂപ്രദേശം കയ്യേറാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ഇന്ത്യയ്‌ക്കുള്ള സന്ദേശമാണ്. ഇന്ത്യ-ഇസ്രായേല്‍-അമേരിക്ക സഖ്യത്തിലുള്ള അതൃപ്തി ചൈന പ്രകടിപ്പിച്ചതാണ് ദോക് ലായിലെ സംഘര്‍ഷമെന്നാണ് വിദേശകാര്യ വിദഗ്ധരുടെ വിലയിരുത്തല്‍.

താരതമ്യേന ദുര്‍ബലമായ ഭൂട്ടാന്‍ സൈന്യത്തെ ഭയപ്പെടുത്തി അവരുടെ ഭൂപ്രദേശം കയ്യടക്കാനുള്ള പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നീക്കം ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തിയതാണ് സംഘര്‍ഷമായത്. ഭൂട്ടാന്റെ ഭൂപ്രദേശം ചൈന കയ്യടക്കിയാല്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യത്തിന് വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെന്നതിനാലായിരുന്നു ചൈനീസ് സൈന്യത്തെ ദോക് ലായില്‍ തടഞ്ഞത്. എന്നാല്‍ ചൈനയും ഭൂട്ടാനും തമ്മിലുള്ള പ്രശ്‌നത്തില്‍ ഇന്ത്യ ഇടപെട്ടതിനെ ബീജിങ് ചോദ്യം ചെയ്യുന്നു. ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമങ്ങളിലെ ലേഖനങ്ങളിലൂടെയും മുഖപ്രസംഗങ്ങളിലൂടെയും ഇന്ത്യയെ നിരന്തരം ഭീഷണിപ്പെടുത്താനും ചൈന ശ്രമിച്ചു. എന്നാല്‍ അതേനാണയത്തില്‍ തന്നെയായിരുന്നു ഇന്ത്യയുടെ മറുപടിയും. 1962ലെ ഇന്ത്യയല്ല 2017ലെ ഇന്ത്യയെന്ന് ചൈനയെ ഓര്‍മ്മിപ്പിച്ച കേന്ദ്രസര്‍ക്കാര്‍ ചൈനയുടെ ഓരോ നീക്കത്തിനും തക്ക മറുപടികള്‍ നല്‍കി. ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന ഇന്ത്യന്‍ നിലപാട് ചൈനയുടെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്തോ-പസഫിക് മേഖലയിലെ യുഎസുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനവും തര്‍ക്കങ്ങള്‍ അന്താരാഷ്‌ട്ര നിയമങ്ങള്‍ക്കനുസൃതമായി പരിഹരിക്കണമെന്ന നിലപാടും ചൈനയ്‌ക്ക് അലോസരമുണ്ടാക്കുന്നതാണ്. ഇന്ത്യ വാങ്ങുന്ന അമേരിക്കയുടെ ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ ചൈനീസ് അതിര്‍ത്തിയാണ് ലക്ഷ്യമിടുന്നതെന്നും ബിജിങ് കണക്കുകൂട്ടുന്നുണ്ട്. ഇസ്രായേലില്‍നിന്ന് കൂടുതല്‍ പ്രഹരശേഷി കൂടിയ ആയുധങ്ങള്‍ വാങ്ങിക്കൂട്ടുന്ന ഇന്ത്യ ചൈനയെ അസ്വസ്ഥമാക്കുന്നുണ്ട്.

ഇസ്രായേലുമായി ഹൃദയബന്ധം സ്ഥാപിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങള്‍. ഏഴു പതിറ്റാണ്ടുകള്‍ക്കപ്പുറം ഇന്ത്യന്‍ പ്രധാനമന്ത്രി ഇസ്രായേലിലെത്തി മടങ്ങുമ്പോള്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-വ്യാവസായിക-കാര്‍ഷിക- പ്രതിരോധ മേഖലകളിലെ ബന്ധം പതിന്മടങ്ങ് വര്‍ദ്ധിക്കുകയാണ്. ഇന്ത്യന്‍ ഉല്‍പ്പാദക മേഖലയ്‌ക്ക് ഇസ്രയേല്‍ സഹകരണം വലിയ മുതല്‍ക്കൂട്ടാകും. മേയ്‌ക്ക് ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികളുമായി ആഗോള വിപണി ലക്ഷ്യമിട്ടിറങ്ങുന്ന ഇന്ത്യയ്‌ക്ക് ഇസ്രയേല്‍ സഹായം വലിയ കുതിപ്പേകുമെന്ന് ചൈനയ്‌ക്ക് ആശങ്കയുണ്ട്.

സിക്കിമിന്റെ സ്വാതന്ത്ര്യ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കും, സൈനിക നടപടികള്‍ക്ക് തയ്യാറാകുന്നു, അതിര്‍ത്തിയില്‍ യുദ്ധ ഒരുക്കങ്ങള്‍ നടത്തുന്നു തുടങ്ങിയ ചൈനീസ് സമ്മര്‍ദ്ദ തന്ത്രങ്ങള്‍ അവഗണിച്ച ഇന്ത്യ നിലപാട് ശക്തമാക്കിയതോടെ ബീജിങ് അല്‍പ്പം അയഞ്ഞിട്ടുണ്ട്. ജി20 ഉച്ചകോടിയില്‍ ഇന്ത്യയുമായി ചര്‍ച്ചയില്ലെന്ന് ചൈന പറഞ്ഞപ്പോള്‍ ചര്‍ച്ച ഇന്ത്യ നിശ്ചയിച്ചിട്ടില്ലെന്നായിരുന്നു ഇന്ത്യയുടെ മറുപടി. ഇതിനിടെയാണ് അപ്രതീക്ഷിതമായി മോദിയും സീ ജിന്‍പിങ്ങും ഇന്നലെ ജര്‍മ്മനിയിലെ ഹാംബര്‍ഗ്ഗില്‍ ഉച്ചകോടിക്കിടെ കൂടിക്കാഴ്ച നടത്തിയത്. ഭീകരതയ്‌ക്കെതിരെ അതിശക്തമായ നിലപാട് സ്വീകരിക്കുന്നതിന് മോദിയെ പുകഴ്‌ത്തിയ സീ ജിന്‍പിങ്, ബ്രിക്‌സ് ഉച്ചകോടിയെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഇന്ത്യയുടെ പങ്കിനെയും പ്രശംസിച്ചു. ബ്രിക്‌സ് മുന്നേറ്റത്തില്‍ ചൈന വഹിച്ച പങ്കിനെ മോദിയും പുകഴ്‌ത്തി.

ബ്രിക്‌സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിനിടെയായിരുന്നു ഇരുനേതാക്കളുടേയും കൂടിക്കാഴ്ച. സംഘര്‍ഷമല്ല മേഖലയ്‌ക്കാവശ്യം എന്ന പൊതു ധാരണയില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ക്ക്, പതിവിനു വിപരീതമായി ചൈന പ്രധാന്യം കൊടുക്കുന്നത് ഇന്ത്യ-ഇസ്രായേല്‍-അമേരിക്ക കൂട്ടുകെട്ടിനെ ഭയക്കുന്നതിനാലാണെന്ന് വ്യക്തം. സാമ്പത്തിക വളര്‍ച്ചയില്‍ പിന്നോട്ടടിച്ചു നില്‍ക്കുന്ന ചൈനയ്‌ക്ക് ഇന്ത്യയുമായുള്ള സംഘര്‍ഷം പ്രതികൂല ഫലം മാത്രമേ ചെയ്യൂ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)
India

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

Kerala

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

Kerala

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

Kerala

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

പുതിയ വാര്‍ത്തകള്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

കവിത ചൊല്ലിയതിനും കമന്‌റിട്ടതിനും വരെ കേസെടുക്കുന്ന രീതി നിരുല്‍സാഹപ്പെടുത്തണമെന്ന് ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍

ഗൂഗിള്‍ പേ വഴി ചെയ്യാന്‍ വൈകി, യാത്രക്കാരനെ മര്‍ദ്ദിച്ച് പുറത്തുതള്ളിയ കണ്ടക്ടറെ കണ്ടെത്താനായില്ല

സാമ്പത്തിക ക്രമക്കേട് : അഡീഷണല്‍ ലേബര്‍ കമ്മീഷണറെ സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളുമായി തന്റെ ജീവിതത്തിലെ വിജയരഹസ്യം പങ്കുവെച്ച് ടാറ്റ ചെയര്‍മാന്‍ എൻ. ചന്ദ്രശേഖരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.