കൊല്‍ക്കത്ത: പ്രമുഖ മോഡലും ടിവി ആങ്കറുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തും നടനുമായ വിക്രം ചാറ്റര്‍ജി(29) അറസ്റ്റില്‍. ഏപ്രിലില്‍ കാറപകടത്തിലാണ് സോണിക മരിച്ചത്. കാര്‍ ഓടിച്ചിരുന്ന വിക്രമിന് പരിക്കേറ്റിരുന്നു.
മനപൂര്‍വ്വമല്ലാത്ത നരഹത്യയ്‌ക്കാണ് കേസ് എടുത്തത്. ആപല്‍ക്കരമായ ഡ്രൈവിങ്ങിനും കേസ് എടുത്തു. കൊല്‍ക്കത്ത ടോളിഗഞ്ച് പോലീസ് കസ്ബക്കു സമീപത്തു നിന്നാണ് വിക്രമിനെ അറസ്റ്റു ചെയ്തത്. ആഴ്ചകളായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാളെ ആലിപ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഏപ്രില്‍ 29നായിരുന്നു അപകടം. നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങവേ നിയന്ത്രണം വിട്ട കാര്‍ ഫുട്പാത്തിലിടിച്ച് തകരുകയായിരുന്നു.
















