തിരുവനന്തപുരം: മൂന്നാറിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നത് തുടരുമെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍. മൂന്നാറിലെ കൈയേറ്റഭൂമി ഒഴിപ്പിക്കുക എന്നത് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ് അതുകൊണ്ട് തന്നെ അത് സര്‍ക്കാരിന്റഎ ഉത്തരവാദിത്തമാണെന്ന് മന്ത്രി വ്യക്തമാക്കി.
കൈയേറ്റ ഭൂമി ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്നോട്ടു പോകാനാകില്ലെന്നും മന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ മാറ്റിയതുകൊണ്ട് കൈയേറ്റം ഒഴിപ്പിക്കല്‍ തടസപ്പെടില്ല. കൈയേറ്റക്കാരെ സംരക്ഷിച്ചാല്‍ കയ്യൂക്ക് ഉള്ളവന്‍ കാര്യക്കാരന്‍ എന്ന സ്ഥിതി വരുമെന്നും റവന്യൂമന്ത്രി കൂട്ടിച്ചേര്‍ത്തു.
















