തിരുവനന്തപുരം : പീഡനശ്രമത്തിനിടെ ശ്രീഹരിയുടെ ജനനേന്ദ്രിയം മുറിച്ച കേസില്‍ പെണ്‍കുട്ടിയുടെയും സഹോദരന്റെയും മൊഴി ക്രൈംബ്രഞ്ച് രേഖപ്പെടുത്തി. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം മൊഴി എടുത്തത്.
കേസില്‍ നിരന്തരം മൊഴി മാറ്റിയിരുന്ന പെണ്‍കുട്ടി നുണ പരിശോധനയ്‌ക്ക് വിസമ്മതിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്.
ശ്രീഹരിയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിയിരുന്നു. സ്വാമിക്ക് ജാമ്യം അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് ഹര്‍ജി പരിഗണിക്കവെ സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
















