കൊച്ചി: കടയ്‌ക്കല്‍, മയ്യനാട് സഹകരണ ബാങ്കുകളിലെ സെക്രട്ടറിമാരുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. നോട്ട് നിരോധനകാലത്ത് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് കോടതി നടപടി. അഴിമതി നിരോധന നിയമം എങ്ങനെ നിലനില്‍ക്കുന്നുവെന്ന് സിബിഐ വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
















