കൊല്‍ക്കത്ത: നടിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ സോണിക ചൗഹാന്റെ മരണവുമായി ബന്ധപ്പെട്ട് നടന്‍ വിക്രം ചാറ്റര്‍ജിയെ പോലീസ് അറസ്റ്റ് ചെയ്തു. ടോളിഗഞ്ച് പോലീസാണ് ഇന്നു പലര്‍ച്ചെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്‌ക്കാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്.
ഏപ്രില്‍ 29 നാണ് കേസിനാസ്പദമായ സംഭവം. വിക്രം ചാറ്റര്‍ജിയും സോണികാ ചൗഹാനും പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെ കാര്‍ അപകടത്തില്‍പെട്ടത്. അപകടം നടന്നയുടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും സോണികയുടെ ജീവന്‍ രക്ഷിക്കാനായില്ല. വിക്രമായിരുന്നു കാര്‍ ഓടിച്ചത് .മദ്യപിച്ച് അമിത വേഗതയില്‍ കാര്‍ ഓടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പറയുന്നത്. എന്നാല്‍ ഇക്കാര്യം വിക്രം നിഷേധിച്ചു. അപകടം നടന്നതിന് ശേഷം വിക്രം അറസ്റ്റിലായിരുന്നുവെങ്കിലും മെയ് 5 ന് ജാമ്യത്തില്‍ പുറത്തിറങ്ങിയിരുന്നു.
നടിയുടെ മരണം ബംഗാളില്‍ തൃണമൂലും ബിജെപിയും തമ്മിലുള്ള തര്‍ക്കത്തിനും കാരണമായിരുന്നു. ബംഗാളി സിനിമയുമായി അടുത്ത ബന്ധമുള്ള പിഡ്ബ്ലുഡി മന്ത്രി അരുപ് ബിശ്വാസാണ് വിക്രത്തെ സംരക്ഷിക്കുന്നതെന്നും വിക്രം തെറ്റ് അംഗീകരിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു. ബംഗാള്‍ രാഷ്‌ട്രീയ്തതില്‍ തന്നെ വഴിത്തിരിവുണ്ടാക്കിയ സംഭവമാണ് സോണികാ ചൗഹാന്റെ മരണത്തെടുര്‍ന്നുള്ള സംഭവവികാസങ്ങള്‍
മുംബൈ മോഡലിങ് രംഗത്ത് സജീവസാന്നിധ്യമായിരുന്ന സോണിക കൊല്‍ക്കത്ത സ്വദേശിയാണ്. മിസ് ഇന്ത്യ ഫൈനലിസ്റ്റും പ്രൊ കബഡി ലീഗിന്റെ അവതാരകയുമായിരുന്നു ഇവര്‍.
















