ഇരിട്ടി: കാടുകയറിക്കിടന്ന കരിക്കോട്ടക്കരി അംഗന്‍വാടി പോലീസിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. ശുചീകരിച്ച സ്ഥലത്ത് പൂന്തോട്ടം വെച്ച് പിടിപ്പിക്കുകയും കുട്ടികള്‍ക്ക് മധുര പലഹാരം വിതരണം ചെയ്യുകയും ചെയ്തു. കൊട്ടുകപ്പാറ അംഗന്‍വാടിയിലാണ് പോലീസ് മാതൃകാ പ്രവര്‍ത്തനം നടത്തിയത്. എസ്‌ഐ കെ.സുധീര്‍, എഎസ്‌ഐ ബെന്നിമാത്യു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജയപ്രസാദ്, പോലീസുകാരായ മനോജ് കുമാര്‍, എം.മനോജ്, പി. സന്തോഷ്, പി.ഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
















