കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കുഴല്‍പണവുമായി യുവാവ് പിടിയില്‍ കൊടുവള്ളി വാവാട് വെള്ളാരംകുഴി ഫൈസലി(30)നെയാണ് ഇന്നലെ രാത്രി കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് 110500 രൂപയും കണ്ടെടുത്തു. ബുധനാഴ്ച രാത്രി 12 മണിയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് പോലീസ് പെട്രോളിംഗ് നടത്തവെ യാ ണ് ഇയാള്‍ പിടിയിലായത്. മറ്റ് പല സ്ഥലങ്ങളിലും പണം വിതരണം ചെയ്ത് തിരിച്ചു വരികയാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായാണ് പോലീസ് പറയുന്നത്.
















