ചെറുപുഴ: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ആയുഷ് പ്രീമിയം സര്‍ട്ടിഫിക്കറ്റോടു കൂടിയ ആയുര്‍വേദ വെല്‍നസ് ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ആരോഗ്യ ബോധവത്ക്കരണ ക്ലാസും 9ന് വൈകുന്നേരം മൂന്നു മണി മുതല്‍ പനംകുറ്റിയില്‍ നടക്കും. ആലക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ മൃദുല രാജന്‍ ഉദ്ഘാടനം ചെയ്യും. ഇ.എന്‍.വിജയന്‍ വൈദ്യര്‍, ഇ.ഡി.പ്രദീപ്, അനില്‍.കെ.എസ് എന്നിവര്‍ ക്ലാസെടുക്കും.
















