ഇരിട്ടി: എടൂര്‍ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ വിദ്യാരംഗം കലാസാഹിത്യവേദി ചാക്യാര്‍കൂത്ത് കലാകാരന്‍ കലാമണ്ഡലം മാണി വാസുദേവ ചാക്യാര്‍ ഉദ്ഘാടനം ചെയ്തു. അസി. മാനേജര്‍ ഫാ.ആന്റണി ചിറ്റേട്ട് അധ്യക്ഷത വഹിച്ചു. ജോജോ വെന്നിലത്തില്‍, ബേബി മാത്യു, ബെന്നി മാത്യു, ഫാ.ബിജു ആന്റണി, വി.എം.നിയ ബേബി എന്നിവര്‍ പ്രസംഗിച്ചു. കോര്‍പ്പറേറ്റ്തല സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. വിവിധ കലാപരിപാടികള്‍, ചാക്യാര്‍കൂത്ത് ഡമോണ്‍സ്‌ട്രേഷന്‍ എന്നിവയും നടന്നു.
















